കോഴിക്കോട്: പനി ബാധിച്ച് മരിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി അസിസ്റ്റന്റ് സുധയ്ക്കും നിപ ബാധയുണ്ടായിരുന്നെന്ന് ഭർത്താവ് വിനോദ് കുമാർ. നിപ ബാധിച്ച പേരാമ്പ്ര സ്വദേശി സാബിത്തിനെ സുധ പരിചരിച്ചിരുന്നു. നിപയുടെ രോഗലക്ഷണങ്ങൾ മരണപ്പെടുന്നതിന് മുമ്പ് സുധയ്ക്ക് ഉണ്ടായിരുന്നെന്നും വിനോദ് കുമാർ വ്യക്തമാക്കി. സുധ ജോലി ചെയ്യുന്ന എക്സറേ യൂണിറ്റിലെത്തിയ സാബിത്ത് ചർദ്ദിച്ചിരുന്നു. ചർദ്ദിൽ തന്റെ ദേഹത്ത് വീണിരുന്നെന്ന് സുധ പറഞ്ഞിരുന്നു. സുധയെ ചികിത്സിച്ച രേഖകൾ കണ്ട ചില ഡോക്ടർമാരും നിപ ആകാനുള്ള സാധ്യത പറഞ്ഞിരുന്നു. മെഡിക്കൽ കോളേജിലെ നിപ യൂണിറ്റിലുള്ളവരോട് ഇക്കാര്യം പറഞ്ഞപ്പോൾ മറുപടി തന്നില്ല. രക്തം വിദഗ്ധ പരിശോധനയ്ക്ക് അയക്കാനും തയ്യാറായില്ല. സാംപിൾ ശേഖരിക്കാൻ കഴിയാതിരുന്നതിനാൽ നിപ ലക്ഷണങ്ങളോടെ മരിച്ചവരുടെ പട്ടികയിൽ മാത്രമാണ് നിലവിൽ സുധയുടെ പേരുള്ളത്. എന്നാൽ അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ ഗവേഷണത്തിൽ സുധയാണ് നിപ ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യ വകുപ്പ് ജീവനക്കാരി എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സിസ്റ്റർ ലിനി മാത്രമാണ് നിപ ബാധിച്ച് മരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരിയെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സുധ മരിക്കുന്നത് മെയ് 19 നും ലിനി മരിക്കുന്നത് മെയ് 20 നുമാണ്. ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, ദി ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോർട്ടുകളിലാണ് നിപ ബാധയെ സംബന്ധിച്ച പുതിയ കണക്കുകൾ ഉള്ളത്. ഒക്ടോബർ 26, നവംബർ ഒമ്പത് എന്നീ രണ്ട് ദിവസങ്ങളിലാണ് പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. content highlights:the radiology assistant also had nipah says husband
from mathrubhumi.latestnews.rssfeed https://ift.tt/2TF0gpf
via
IFTTT
No comments:
Post a Comment