തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിക്ക് വെള്ളവും വളവും നൽകുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ ആന്റണി നടത്തിയ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നിട്ടും സംഘർഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡി.ജി.പിയുമാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ് - പിണറായി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ബി.ജെ.പിയുടെ ഒക്കച്ചെങ്ങാതിയാണ് കോൺഗ്രസ് എന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു. അതിന് മറുപടിയായി മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് പിണറായിയുടെ അഭിപ്രായപ്രകടനം. യഥാർത്ഥ ഭക്തരെ സംരക്ഷിച്ചും ദർശന സൗകര്യമൊരുക്കിയും സർക്കാർ നിർവഹിച്ച ദൗത്യം കോടതിയോടൊപ്പം പൊതുസമൂഹവും അംഗീകരിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുളള ചുമതല പോലീസിനാണെന്ന് ഓർമിപ്പിച്ച കോടതി, ശബരിമലയെ കലാപഭൂമിയാക്കാൻ ആര് ശ്രമിച്ചാലും അവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ പോലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയതാണ്. നിരോധനാജ്ഞ ഭക്തർക്കെതിരല്ലെന്നും അക്രമകാരികളെ നേരിടാനാണെന്നും കോടതി വ്യക്തമായി പറഞ്ഞു. ശബരിമലയിൽ സമാധാനപരമായി ദർശനം നടത്താനുള്ള സൗകര്യമൊരുക്കാൻ പ്രതിഷേധക്കാർക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട- പിണറായി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം content highlights:AK Antony facilitates BJPs political growth in Kerala says CM Pinarayi Vijayan
from mathrubhumi.latestnews.rssfeed https://ift.tt/2PR7RCY
via
IFTTT
No comments:
Post a Comment