ന്യൂഡൽഹി: ഇടിക്കൂട്ടിൽ ചൊവ്വാഴ്ച ഇന്ത്യയ്ക്ക് നല്ലദിനം. ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ മേരി കോം, സോണിയ ചാഹൽ, ലൗലിന, സിമ്രാൻജിത്ത് എന്നിവർ സെമിഫൈനലിൽ കടന്നു. ഇതോടെ നാലുതാരങ്ങളും മെഡലുറപ്പിച്ചു. ഇതേസമയം മനീഷ മൗൻ, ഭാഗ്യബതി കച്ചേരി, പിങ്കി റാണി, സീമ പുണിയ എന്നിവർ ക്വാർട്ടറിൽ പുറത്തായി. അഞ്ചുവട്ടം ലോകചാമ്പ്യനായ മേരി കോം 48 കിലോഗ്രാം വിഭാഗം ക്വാർട്ടറിൽ ചൈനയുടെ വു യുവിനെ തോൽപ്പിച്ചാണ് (5-0) സെമിയിൽ കടന്നത്. ഇതോടെ മണിപ്പൂരി താരം ലോകചാമ്പ്യൻഷിപ്പിൽ ഏഴാമത്തെ മെഡൽ ഉറപ്പാക്കി. അഞ്ചു സ്വർണവും ഒരു വെള്ളിയുമാണ് താരത്തിന്റെ ക്രെഡിറ്റിലുള്ളത്. ഇതോടെ ലോകചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന താരമായി മേരി കോം മാറി. ഉത്തര കൊറിയയുടെ കിം ഹയാങ്ങാണ് സെമിയിൽ മേരികോമിന്റെ എതിരാളി. കൊറിയയുടെ ബാക് ചൊറോങ്ങിനെ തോൽപ്പിച്ചാണ് ഹയാങ് സെമിയിലെത്തിയത്. 2001-ൽ വനിതാ ലോക ചാമ്പ്യൻഷിപ്പ് തുടങ്ങിയപ്പോൾ മേരി കോം വെള്ളി നേടിയിരുന്നു. പിന്നീട് 2002 മുതൽ 2010 വരെയുള്ള വർഷങ്ങൾക്കിടയിൽ മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വർണം നേടി ഓസ്ട്രേലിയയുടെ കായെ സ്കോട്ടിനെ കീഴടക്കിയാണ് 61 കിലോഗ്രാം വിഭാഗത്തിൽ ലൗലിന ബോർഗോഹെയ്ൻ അവസാന നാലിൽ ഇടം നേടിയത്. തായ്വാന്റെ നീൻ ചിൻ ചെന്നാണ് അടുത്തറൗണ്ടിലെ എതിരാളി. 64 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡിന്റെ ആമി സാറ ബ്രോഡ്ഹസ്റ്റിനെയാണ് സിമ്രാൻജിത്ത് ക്വാർട്ടറിൽ കീഴടക്കിയത് (4-1). 57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ചാഹൽ കൊളംബിയയുടെ യെനി കസ്റ്റെൻഡയെ മറികടന്നു (4-1). അട്ടിമറികളോടെ ക്വാർട്ടറിലെത്തിയ മനീഷ ബൽഗേറിയയുടെ സ്റ്റോയ്ക ഷെൽയാസ്കോവ പെട്രോവയോടാണ് അടിയറവ് പറഞ്ഞത് (1-4). പിങ്കി റാണിയെ ഉത്തരകൊറിയയുടെ ചോൾ മി പാങ്ങും (5-0) ഭാഗ്യബതിയെ കൊളംബിയൻ താരം ജെസിക്ക സിനിസ്റ്റെറയും (2-3) തോൽപ്പിച്ചു. 81 കിലോഗ്രാം വിഭാഗത്തിൽ സീമ ചൈനയുടെ യാങ് ഷിയോലിയോട് കീഴടങ്ങി (5-0). സ്റ്റാനിമിറയ്ക്കെതിരേ നടപടി ന്യൂഡൽഹി: ജഡ്ജസിനെതിരേ അഴിമതിയാരോപിച്ച ബൾഗേറിയൻ താരം സ്റ്റാനിമിറ പെട്രോവയുടെ ലോകചാമ്പ്യൻഷിപ്പിലെ അക്രഡിറ്റേഷൻ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ പിൻവലിച്ചു. കഴിഞ്ഞദിവസം ഇന്ത്യൻ താരം സോണിയ ചാഹലിനെതിരായ തോൽവിക്കുശേഷമാണ് താരം ആരോപണവുമായിവന്നത്. എന്നാൽ, തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിച്ചതിനാണ് നടപടി. 2014 ലോകചാമ്പ്യൻഷിപ്പിൽ 54 കിലോഗ്രാം വിഭാഗത്തിൽ സ്റ്റാനിമിറ സ്വർണം നേടിയിരുന്നു. സംഭവത്തിൽ പരിശീലകൻ പീറ്റർ യോസിഫോവ് ലെസോവിനെതിരേയും സമാനനടപടിയുണ്ട്. Content Highlights: Womens World Championships Mary Kom and three others enter semis assure medals
from mathrubhumi.latestnews.rssfeed https://ift.tt/2DB3ZhP
via
IFTTT
No comments:
Post a Comment