സി.ബി.ഐയിലെ തമ്മിലടി: ഡോവലിന്റെ അടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന് സംശയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

സി.ബി.ഐയിലെ തമ്മിലടി: ഡോവലിന്റെ അടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന് സംശയം

ന്യൂഡൽഹി: സി.ബി.ഐ തലപ്പത്തെ തർക്കം തുടരുന്നതിനിടെ നിർണായക വെളിപ്പെടുത്തലുകളുമായി സി.ബി.ഐ. ഡി.ഐ.ജി മനീഷ് സിൻഹയുടെ ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചു. കൈക്കൂലിക്കേസിൽ ആരോപണവിധേയനായ സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്ക്ക് വേണ്ടി ദേശീയ സുരക്ഷാഉപദേഷ്ടാവായ അജിത് ഡോവൽ ഇടപെട്ടെന്നാണ് മനീഷ് സിൻഹയുടെ ഹർജിയിൽ പറയുന്നത്. അജിത് ഡോവലും രാകേഷ് അസ്താനയും നടത്തിയ ഫോൺ സംഭാഷണം വിശദീകരിച്ചുകൊണ്ടാണ്മനീഷ് സിൻഹ നിർണായകകാര്യങ്ങൾ കോടതിയെ അറിയിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഉൾപ്പെടെയുള്ള ഫോൺ നമ്പറുകൾ നിരീക്ഷണത്തിലായിരുന്നെന്നും ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്. രാകേഷ് അസ്താനയ്ക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തപ്പോൾ അജിത് ഡോവൽ ഇക്കാര്യം അസ്താനയെ അറിയിച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നറിഞ്ഞതോടെ തന്നെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു അസ്താനയുടെ അഭ്യർഥന-മനീഷ് സിൻഹ ഹർജിയിൽ വ്യക്തമാക്കി. സി.ബി.ഐ. ഡി.ഐ.ജി നൽകിയ ഹർജിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെതിരെ ഉൾപ്പെടെ ഗുരുതരമായ ആരോപണം ഉയർന്നതോടെ ഇവരുടെ ഫോൺകോളുകൾ വ്യാപകമായി ചോർത്തിയിട്ടുണ്ടെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഫോൺ നമ്പറുകൾ നിരീക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും ഇതിന് ആക്കംകൂട്ടുന്നു. ഏതൊരു അന്വേഷണ ഏജൻസിക്കും ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോൺ ചോർത്താൻ അനുവാദമില്ലെന്നിരിക്കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അടക്കം ഫോൺകോളുകൾ ചോർന്നത് അതീവ ഗൗരവമേറിയ വിഷയമാണ്. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ ഫോൺകോളുകൾ നിരീക്ഷിക്കേണ്ടിവന്നാൽ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരോട് പിന്നീട് വിശദീകരിക്കണമെന്നും നിബന്ധനയുണ്ട്. എന്നാൽ സി.ബി.ഐ ഉദ്യോഗസ്ഥർ ഇതൊന്നും പാലിക്കാതെയാണ് പല ഉന്നതരുടെയും ഫോൺകോളുകൾ ചോർത്തിയതെന്നാണ് നിലവിലെ സംശയം. Content Highlights:was nsa ajit dovals phone tapped in cbi feud?cbi dig manish sinha submitted petition.


from mathrubhumi.latestnews.rssfeed https://ift.tt/2PMuoRq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages