തിരുവനന്തപുരം:ശബരിമല വിഷയത്തിൽ വീണ്ടും നിലയ്ക്കലിൽ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, പോലീസ് രാജ് അവസാനിപ്പിക്കുക, ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാകും പ്രക്ഷോഭം. ബിജെപി സംസ്ഥാന ഭാരവാഹികൾ സമയബന്ധിതമായി നിലയ്ക്കലിലെത്തി സമരം നടത്തുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കിയത്. കൊച്ചിയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല കർമസമിതി സന്നിധാനത്തടക്കം നടത്തുന്ന എല്ലാ സമരങ്ങൾക്കും നിർലോഭമായ പിന്തുണ കൊടുക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ സമര തന്ത്രത്തിന്റെ ഭാഗമായി ബുധനാഴ്ച കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻരാധാകൃഷ്ണൻ ശബരിമലയിലെത്തി കാര്യങ്ങൾ വിലയിരുത്തും. അതുവഴി കോടതി നിർദ്ദേശങ്ങൾ ലംഘിച്ച് മനുഷ്യാവകാശ ലംഘനങ്ങളുടെ മോശപ്പെട്ട അവസ്ഥയിലേക്ക് ശബരിമലയെ എത്തിച്ചുവെന്ന് പുറംലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. ശബരിമലയിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ അതേപടി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവംബർ 25 മുതൽ 30 വരെ എൻഡിഎയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും ഒപ്പുശേഖരണവും നടത്തും. കേരളം കണ്ട ഏറ്റവും വലിയ ജനസമ്പർക്ക യജ്ഞമാണ് നടക്കുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരുകോടിയിലേറെ ഒപ്പുകൾ ശേഖരിച്ച് ഭരണകൂടത്തിന് നൽകാനാണ് ഉദ്ദേശിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ അഞ്ചുമുതൽ 10 വരെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ശബരിമല സംരക്ഷണ സദസ്സ് നടത്തുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു. യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. അതിൽ ആത്മാർഥതയുടെ അംശമില്ല. സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച് കൂടുതൽ അടിച്ചമർത്തലുകൾക്കാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. Content Highlights: Sabarimala Women Entry, sabarimala police rule, 144, BJP, Nilakkal Protest
from mathrubhumi.latestnews.rssfeed https://ift.tt/2zgwgqX
via
IFTTT
No comments:
Post a Comment