ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേർക്ക് മുളകുപൊടിയാക്രമണം. ഡൽഹി സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഭവം. ആക്രമണത്തിൽ കെജ്രിവാളിന്റെ കണ്ണട തകർന്നു. മുളകുപൊടി എറിഞ്ഞഅനിൽ കുമാർ ഹിന്ദുസ്ഥാനിയെപോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സന്ദർശകർക്ക് അനുവദിച്ച സ്ഥലത്ത് നിന്നയാളാണ് മുളകുപൊടി നിറച്ച കൂട് എറിഞ്ഞത്. സിഗരറ്റ് പാക്കറ്റിനുള്ളിൽ മുളകുപൊടി നിറച്ചാണ് ഇയാൾ എത്തിയത്..മുളകുപൊടി എറിഞ്ഞ അനിൽ കുമാർ ഹിന്ദുസ്ഥാനിഡൽഹി സ്വദേശി ആണെന്നും പോലീസ് അറിയിച്ചു. Content Highlights:Chilli powder thrown at Delhi CM, Aravind Kejriwal
from mathrubhumi.latestnews.rssfeed https://ift.tt/2BkAr6T
via
IFTTT
No comments:
Post a Comment