ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായിപ്പോയെന്ന് വി.മുരളീധരൻ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായിപ്പോയെന്ന് വി.മുരളീധരൻ

ഓച്ചിറ : ശബരിമലവിഷയത്തിൽ പണ്ഡിതന്മാരായ ജഡ്ജിമാർക്കും ബി.ജെ.പി. ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കും തെറ്റുപറ്റിയതായി വി.മുരളീധരൻ എം.പി. ശബരിമല വിധിയെ ആദ്യം സ്വാഗതംചെയ്തത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് ഓച്ചിറയിൽ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധിയിൽ അപാകമുണ്ടെന്ന് തോന്നിയതുകൊണ്ടാകണം പുനഃപരിശോധനാ ഹർജി പരിഗണിക്കാൻ കോടതി തയ്യാറായത്. പ്രതിഷ്ഠയുടെ താന്ത്രികമായ വിധിമാറ്റാൻ കോടതിക്ക് അധികാരമില്ല. ആചാരങ്ങളെ നിയമപരമായി സമീപിക്കുന്നത് ഉചിതമല്ല. വിധിക്കെതിരേ വിശ്വാസികളായ സ്ത്രീകൾതന്നെ പ്രതിഷേധവുമായി രംഗത്തുവന്നപ്പോഴാണ് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റ് ബോധ്യംവന്നത്. ശബരിമലയിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇപ്പോൾ പലവിധ നിയന്ത്രണങ്ങളുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ മോശമായ സാഹചര്യം ശബരിമലയിൽ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ധീവരസഭ സംസ്ഥാന പ്രസിഡന്റ് വി.ദിനകരൻ അധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി. ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ, പള്ളിക്കൽ സുനിൽ, എസ്.ധനപാലൻ, പി.പ്രിദീപ് ലാൽ, ഡി.അശ്വനിദേവ്, മങ്കുഴി മോഹനൻ, എൻ.രാജു നീലികുളം, കൃഷ്ണകുമാർ ബി. ചെല്ലപ്പള്ളിൽ, കെ.ചെല്ലപ്പൻ രാജപുരം, ടി.വി.ശ്രീനിവാസബാബു, പന്മന വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. Content Highlights: V. muraleedharan, Sabarimala Women Entry, Sabarimala Women Entry protest, BJP


from mathrubhumi.latestnews.rssfeed https://ift.tt/2DT53yL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages