ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് താങ്ങായി ആരോഗ്യ വകുപ്പ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് താങ്ങായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് കെ.എം.എസ്.സി.എൽ. മുഖേന മരുന്നുകൾ കയറ്റി അയയ്ക്കുന്നതിന്റെ ഫ്ളാഗ് ഓഫ് മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. പ്രളയത്തിൽനിന്നു കരകയറാൻ മറ്റുള്ളവർ സഹായിച്ചതിനെ കേരളം നന്ദിപൂർവം ഓർക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗജ ചുഴലിക്കാറ്റിൽ കഷ്ടതയനുഭവിക്കുന്നവർക്കായി ഒരു കോടി രൂപ വിലമതിക്കുന്ന മരുന്നുകളും അനുബന്ധ സാമഗ്രികളും നാല് ട്രക്കുകളിലായാണ് കയറ്റി അയക്കുന്നത്. മരുന്നുകൾ, ബ്ലീച്ചിങ് പൗഡർ, ക്ലോറിൻ ഗുളികകൾ, സാനിട്ടറി നാപ്കിനുകൾ, അയ്യായിരത്തോളം ബെഡ് ഷീറ്റുകൾ, അയ്യായിരത്തോളം ലുങ്കികൾ, മൂവായിരത്തോളം തോർത്തുകൾ, ടെൻഡുകൾ, ഗംബൂട്ടുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ അയച്ചത്. ഇതു കൂടാതെ ഇടുക്കിയിൽനിന്നു കൂടുതൽ സാധനങ്ങൾ കയറ്റി അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ.സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ.റംലാ ബീവി, സ്റ്റേറ്റ് ലെപ്രസി ഓഫീസർ ഡോ.പദ്മലത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത പി.പി., കെ.എം.എസ്.സി.എൽ. മാനേജർ വിമൽ അശോക് എന്നിവർ പങ്കെടുത്തു. content highlights;gaja cyclone, tamil nadu, kerala health department


from mathrubhumi.latestnews.rssfeed https://ift.tt/2PNOw5s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages