മധ്യപ്രദേശില്‍ ഗോസംരക്ഷകരായ കോണ്‍ഗ്രസ് കേരളത്തില്‍ ഗോക്കളെ അറുത്ത് സമരം ചെയ്യുന്നു - മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

മധ്യപ്രദേശില്‍ ഗോസംരക്ഷകരായ കോണ്‍ഗ്രസ് കേരളത്തില്‍ ഗോക്കളെ അറുത്ത് സമരം ചെയ്യുന്നു - മോദി

ചിന്ദ്വാര: ഗോസംരക്ഷണ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ ഗോസംരക്ഷകരായി ഭാവിക്കുന്ന കോൺഗ്രസ് കേരളത്തിൽ ഗോക്കളെ പരസ്യമായി അറുത്ത് ബീഫ് കഴിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് പറയുകയാണെന്നും മോദി ആരോപിച്ചു. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ വിമർശനം. നുണ പറയുന്നതിൽ മിടുക്കരാണ് കോൺഗ്രസുകാർ. രാഹുൽ ഗാന്ധി ഗോസംരക്ഷണ വിഷയത്തിലെ പാർട്ടി നിലപാട് വ്യക്തമാക്കാൻ തയ്യാറാവണം. ഗോസംരക്ഷണത്തിന്റെ കാര്യം പറഞ്ഞ് മധ്യപ്രദേശിലെ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മധ്യപ്രദേശിൽ ഗോസംരക്ഷണത്തിനായി നിലകൊള്ളുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നത്. ഇതേ കോൺഗ്രസിന്റ പ്രവർത്തകരാണ് കണ്ണൂരിൽ ഒരു പശുക്കുട്ടിയെ പരസ്യമായി അറുത്ത് ഗോവധ നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ചതെന്നും മോദി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ ജന്മനാട്ടിൽ നടന്ന പരിപാടിയിൽ അദ്ദേഹത്തെ പേരെടുത്ത് വിമർശിക്കാനും മോദി മറന്നില്ല. കോൺഗ്രസ് സ്ഥാനാർത്ഥികൾ അഴിമതിക്കാരായാലും ക്രിമിനലുകളായാലും പ്രശ്നമില്ലെന്നും വിജയ സാധ്യത മാത്രമാണ് മാദണ്ഡമെന്നും കമൽ നാഥ് പറഞ്ഞതായി ചൂണ്ടിക്കാട്ടിയ മോദി അത്തരം ആളുകളിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കേണ്ടേ എന്നും ചോദിച്ചു. 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 28 നാണ് നടക്കുന്നത്. 2003 മുതൽ സംസ്ഥാനത്ത് അധികാരത്തിലുള്ള ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. content highlights:Modi accuses Congress of having double standards on cow protection


from mathrubhumi.latestnews.rssfeed https://ift.tt/2DL5s63
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages