17 വര്‍ഷത്തിന് ശേഷം ലങ്കന്‍ മണ്ണില്‍ ഇംഗ്ലണ്ടിന് പരമ്പര വിജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

17 വര്‍ഷത്തിന് ശേഷം ലങ്കന്‍ മണ്ണില്‍ ഇംഗ്ലണ്ടിന് പരമ്പര വിജയം

കാൻഡി: പതിനേഴു വർഷത്തിനുശേഷം ലങ്കൻമണ്ണിൽ ഇംഗ്ലീഷ് വിജയം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ആതിഥേയരെ 57 റൺസിന് തോൽപ്പിച്ചു. ആദ്യ കളിയിൽ 211 റൺസിനായിരുന്നു സന്ദർശകരുടെ ജയം. 2001നുശേഷം ആദ്യമായാണ് ലങ്കയിൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര വിജയം. രണ്ടാമിന്നിങ്സിൽ സെഞ്ചുറിനേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടാണ് കളിയിലെ താരം. സ്കോർ: ഇംഗ്ലണ്ട്- 290, 346; ശ്രീലങ്ക- 336, 243. അവസാനദിനം മൂന്നു വിക്കറ്റ് കൈയിലിരിക്കേ ജയിക്കാൻ ലങ്കയ്ക്ക് 75 റൺസ് വേണമായിരുന്നു. എന്നാൽ, 17 റൺസ് കൂട്ടിച്ചേർക്കാനേ അവർക്കായുള്ളൂ. നിരോഷൻ ഡിക്വെല്ല (35), ക്യാപ്റ്റൻ സുരംഗ ലക്മൽ (0), പുഷ്പകുമാര (1) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. എട്ട് റൺസുമായി അകില ധനഞ്ജയ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജാക് ലീച്ച് അഞ്ചും മോയീൻ അലി നാലും വിക്കറ്റെടുത്തു. ആദിൽ റാഷിദിനാണ് മറ്റൊരു വിക്കറ്റ്. Content Highlights: England complete first Test series win in Sri Lanka in 17 years


from mathrubhumi.latestnews.rssfeed https://ift.tt/2OQzxlM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages