അമ്മയ്ക്കരികില്‍ ഉറങ്ങിയ രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വെ ട്രാക്കില്‍ തള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

അമ്മയ്ക്കരികില്‍ ഉറങ്ങിയ രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വെ ട്രാക്കില്‍ തള്ളി

ന്യൂഡൽഹി: രണ്ട് വയസുകാരിയെ തട്ടികൊണ്ടു പോയി ബലാൽസംഗം ചെയ്തശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പഴയ ഡൽഹി റെയിൽവേ സ്റ്റേഷന്റെ ട്രാക്കിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അനിൽ (24)നെ ഞായറാഴ്ച്ച രാവിലെ പോലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച്ച അർധരാത്രിയോടെ ഡൽഹി കൊട്ട്വാലി ഏരിയയിലെ നടപ്പാതയിൽ അമ്മയ്ക്ക് അരികിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ അനിൽ തട്ടിയെടുത്തു. ശനിയാഴ്ച്ച രാവിലെ 2.30നാണ് കുട്ടിയെ കാണാതായ വിവരം അമ്മ മനസിലാക്കുന്നത്. കുട്ടിയെ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ ശനിയാഴ്ച്ച രാവിലെ പത്തിന് പോലീസിൽ പരാതി നൽകി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഒരു പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തായി പോലീസിന് വിവരം ലഭിച്ചു. കട്ട്വാലിയിൽ നിന്ന് തട്ടികൊണ്ടുപോയ കുട്ടിയാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. റെയിൽവേ ട്രാക്കിൽ കുട്ടിയെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ കുട്ടി അപകട നില തരണം ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. Content Highlight: 2-Year-Old Girl Raped, Left Near Railway Tracks


from mathrubhumi.latestnews.rssfeed https://ift.tt/2QRtu2h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages