പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മറാഠികള്‍ക്ക് വിജയം; സംവരണം ഉറപ്പാക്കുമെന്ന് ഫട്‌നാവിസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മറാഠികള്‍ക്ക് വിജയം; സംവരണം ഉറപ്പാക്കുമെന്ന് ഫട്‌നാവിസ്

മുംബൈ: മറാഠാ വിഭാഗക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. മറാഠാ വിഭാഗക്കാർക്ക് സാമൂഹ്യമായു വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്ന റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. മറാഠ വിഭാഗക്കാരുടെ സാമൂഹ്യ - സാമ്പത്തിക സാഹചര്യം സംബന്ധിച്ച റിപ്പോർട്ട് മഹാരാഷ്ട്രാ പിന്നാക്ക വിഭാഗ കമ്മീഷൻ വ്യാഴാഴ്ച സർക്കാരിന് സമർപ്പിച്ചിരുന്നു. സംവരണം നൽകേണ്ടത് തന്നെയാണ് എന്നായിരുന്നു കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്തത്. കമ്മീഷന്റെ നിർദേശം തങ്ങൾ അതേപോലെ പരിഗണി്ക്കുകയാണെന്ന് ഫട്നാവിസ് അറിയിച്ചു. സംസ്ഥാനത്തെ 32 ശതമാനം വരുന്ന മറാഠാ വിഭാഗക്കാരിൽ 25 ശതമാനവും സാമൂഹിക-സാമ്പത്തികപരമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റിൽ ആയിരക്കണക്കിന് വരുന്ന മറാഠിജനത സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. content highlights:Devendra Fadnavis,Marathas To Get Reservation In Maharashtra, Maharashtra


from mathrubhumi.latestnews.rssfeed https://ift.tt/2QSLpFZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages