പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രി- ഇ.പി. ജയരാജന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രി- ഇ.പി. ജയരാജന്‍

കണ്ണൂർ: പൊൻ രാധാകൃഷ്ണൻ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയാണെന്ന്ഇ.പി. ജയരാജൻ. അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായിപ്പോയെന്നുംഒരു രാഷ്ട്രീയക്കാരന്റെ യോഗ്യതയില്ലെന്ന് അദ്ദേഹം തെളിയിച്ചതായും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ശബരിമലയിൽ ഏത് കേന്ദ്രമന്ത്രിക്കും എപ്പോഴും വരാം. ആരുവരുന്നതിലും ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ഇവിടെ വന്നാൽ സമാധാനമുണ്ടാകണം. ഇവിടെ കലാപമുണ്ടാക്കാൻ കൂട്ടുനിൽക്കരുത്. ഒരു കേന്ദ്രമന്ത്രിയും അതിനുവേണ്ടി പ്രവർത്തിക്കരുത്. കേരളം ദൈവത്തിന്റെ നാടാണ് - ഇ.പി. ജയരാജൻപറഞ്ഞു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലെ കാർ പമ്പയിൽ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും സംസ്ഥാന ബി.ജെ.പി. നേതാക്കളും ശബരിമലയിൽ സന്ദർശനം നടത്തിയത്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയും സംഘവും പോലീസ് നിയന്ത്രണത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലെത്തി മല ചവിട്ടിയത്. മന്ത്രിയുടെ കാറിന് പമ്പയിലേക്ക് പോകാൻ അനുമതി ലഭിച്ചെങ്കിലും കൂടെയുള്ളവരുടെ വാഹനങ്ങളും കടത്തിവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് അനുവാദം നൽകിയില്ല. തുടർന്നാണ് മന്ത്രിയും നേതാക്കളും ബസിൽ യാത്രതിരിച്ചത്. ശബരിമലയിൽനിന്ന് മടങ്ങുമ്പോൾ മന്ത്രിയുടെ വാഹനവ്യൂഹത്തിൽപ്പെട്ട കാർ പോലീസ് തടഞ്ഞതും ബി.ജെ.പിയുടെ പ്രതിഷേധത്തിന് കാരണമായി. എന്നാൽ വാഹനം തടഞ്ഞില്ലെന്നും സ്വാഭാവികമായ പരിശോധന നടത്തിയതാണെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇതിനുപിന്നാലെ കേന്ദ്രമന്ത്രിയെ പോലീസ് അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. കന്യാകുമാരിയിൽ ഹർത്താലും നടത്തി. Content Highlights:sabarimala: minister ep jayarajan against union minister pon radhakrishnan


from mathrubhumi.latestnews.rssfeed https://ift.tt/2THvJa6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages