വാഷിങ്ടൺ: പാകിസ്താനുള്ള 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ട്. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന് ഒളിച്ചു കഴിയുന്നതിന് പാകിസ്താൻ സഹായം ചെയ്തുകൊടുത്തുവെന്നട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. പാകിസ്താന് നൽകിവരുന്ന പ്രതിരോധവുമായി ബന്ധപ്പെട്ട 166 കോടി ഡോളറിന്റെസാമ്പത്തിക സഹായം റദ്ദാക്കിയതായി അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് കേണൽ റോബ് മാനിങ് മാധ്യമങ്ങളോട് വ്യക്തമാക്കി. അമേരിക്കയുടെ ഈ നടപടി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭീകരവാദത്തെ പാകിസ്താൻ സഹായിക്കുന്നതായുള്ള അമേരിക്കയുടെ ആശങ്ക സംബന്ധിച്ച് പാകിസ്താൻ ഗൗരവമായി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അമേരിക്കയുടെ അഫ്ഗാനിസ്ഥാനിലെ മുൻ അസിസ്റ്റന്റ് പ്രതിരോധ സെക്രട്ടറി ഡേവിഡ് സിഡ്നി ആരോപിച്ചിരുന്നു. മാത്രമല്ല, അയൽ രാജ്യങ്ങളിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്താൻ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താനിലെ അബോട്ടാബാദിൽ ലാദൻ ഒളിച്ചു കഴിയുന്ന വിവരം പാകിസ്താൻ സർക്കാരിന് അറിയാമായിരുന്നെന്നും ലാദന് പാകിസ്താൻ സഹായം ചെയ്തുകോടുത്തിരുന്നെന്നും ട്രംപ് കഴിഞ്ഞി ദിവസം ആരോപിച്ചിരുന്നു. പാകിസ്താനുമായുള്ള കടുത്ത അതൃപ്തിയുടെ ഭാഗമായാണ് സാമ്പത്തിക സഹായം റദ്ദാക്കുന്ന അമേരിക്കയുടെ നടപടിയെന്നാണ് സൂചന. Content Highlights:Donald Trump Cancels Aid to pakistan, America, US
from mathrubhumi.latestnews.rssfeed https://ift.tt/2qZ7c3a
via
IFTTT
No comments:
Post a Comment