പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ടമജസ്ട്രേറ്റ് കോടതി പരിഗണിക്കും. ജാമ്യം ലഭിച്ചാൽ പോലും കണ്ണൂരിൽ മറ്റൊരുകേസിൽ അറസ്റ്റ് വാറന്റ്നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നത് സംശയകരമാണ്. ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് കെ. സുരേന്ദ്രനെതിരെ കണ്ണൂരിൽ കേസുള്ളത്. ഈ കേസിൽകോടതിയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള കാര്യം ഇന്ന് പോലീസ് കോടതിയിൽ ചൂണ്ടിക്കാണിക്കും. അങ്ങനെയാണെങ്കിൽ പത്തനംതിട്ട കോടതിയിൽനിന്ന് ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് പ്രകടനം നടത്തിയ ആർഎസ്എസ് നേതാവ് ആർ. രാജേഷ് അടക്കമുള്ള 69 പേരുടെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട മുൻസിഫ് കോടതിയിൽ നൽകും. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന കോടതി പരിഗണിക്കുന്നുണ്ട്. പ്രസംഗം പൂർണമായും കേൾക്കാതെയാണ് കേസെടുത്തതെന്നാണ് ശ്രീധരൻപിള്ളയുടെ വാദം. കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ നിലപാടെടുക്കും. Content Highlights:k Surendrans bail application in court, Sabarimala Women Entry, Sabarimala Women Entry Protest
from mathrubhumi.latestnews.rssfeed https://ift.tt/2Qew4lO
via
IFTTT
No comments:
Post a Comment