തോക്ക് നിയന്ത്രണത്തിനായി അവൾ പൊരുതി, ഒടുവിൽ തോക്കിനുമുന്നിൽത്തന്നെ തോറ്റു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

തോക്ക് നിയന്ത്രണത്തിനായി അവൾ പൊരുതി, ഒടുവിൽ തോക്കിനുമുന്നിൽത്തന്നെ തോറ്റു

മിൽവോക്കി(യു.എസ്.): “ഭയത്തിന്റെ ലോകത്താണ് നമ്മളിന്ന്. ഭീതിയുടെ അനുരണനങ്ങൾ ഞാൻ ജീവിക്കുന്ന നഗരത്തിൽത്തന്നെ ഓരോ ദിവസവും കാണാനും കേൾക്കാനും കഴിയുന്നു. വിവേകമില്ലാത്ത തോക്കാക്രമണങ്ങൾക്ക് ചെറിയ കുഞ്ഞുങ്ങൾ വരെ ഇരയാകുന്നു...” 2016-ൽ യു.എസിലെ മിൽവോക്കിയിലെ സ്കൂൾ വിദ്യാർഥിനി സാൻട്രാ പാർക്ക്സെന്ന 11-കാരി എഴുതിയ ലേഖനത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. രണ്ടു വർഷങ്ങൾക്കിപ്പുറം തോക്കിൻമുനയിൽ തന്നെ ആ കൗമാരക്കാരിയുടെ ജീവൻ പൊലിഞ്ഞു. തിങ്കളാഴ്ച രാത്രി 26-കാരനായ ഐസക് ബാർണസ് എന്നയാൾ അലക്ഷ്യമായുതിർത്ത വെടിയുണ്ടയാണ് സാൻട്രയുടെ ജീവനെടുത്തത്. സാൻട്രയെ മനഃപൂർവം ലക്ഷ്യമിട്ടായിരുന്നില്ല ഇയാൾ വെടിയുതിർത്തത്. വീടിനുള്ളിലേക്ക് തമാശയ്ക്ക് വെടിയുതിർത്തത് സാൻട്രയ്ക്ക് ഏൽക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വെടിയൊച്ച കേട്ടെത്തിയ സാൻട്രയുടെ മാതാവ് ബെർണിസ് പാർക്ക്സ് കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന മകളെയാണ്. ഉടൻതന്നെ അടിയന്തരസഹായത്തിനായി അധികൃതരെ ബന്ധപ്പെട്ടെങ്കിലും സാൻട്ര സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഐസക്കിനെയും സംഭവത്തിനുശേഷം തോക്ക് ഒളിപ്പിക്കാൻ ഐസക്കിനെ സഹായിച്ച അൺട്രെൽ ഓഡെനെന്നയാളെയും മിൽവോക്കി പോലീസ് കസ്റ്റഡിയിലെടുത്തു. മിൽവോക്കിയിലെ കീഫീ അവന്യൂ സ്കൂൾ വിദ്യാർഥിനിയായിരുന്ന സമയത്താണ് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പേരിലുള്ള ലേഖനമെഴുത്ത് മത്സരത്തിൽ 'അവർ ട്രൂത്ത്' എന്ന പേരിലുള്ള സാൻട്രയുടെ ലേഖനത്തിന് മൂന്നാംസമ്മാനം ലഭിക്കുന്നത്. വെടിയേറ്റ് ആരെങ്കിലും മരിച്ചെന്നോ അല്ലെങ്കിൽ ആർക്കെങ്കിലും വെടിയേറ്റുവെന്നോ മാത്രമാണ് നമ്മൾ കേൾക്കുന്നത്. എന്നാൽ, മരിച്ചത് ആരുടെ അച്ഛൻ, മകൻ, മുത്തച്ഛൻ, പേരക്കുട്ടി എന്നൊന്നും ഒരിക്കൽപ്പോലും ആരും ചിന്തിക്കില്ല-2017-ൽ റേഡിയോയിൽ നൽകിയ അഭിമുഖത്തിൽ സാൻട്ര പറഞ്ഞു. content highlights:Girl who wrote essay about gun violence is killed by stray bullet


from mathrubhumi.latestnews.rssfeed https://ift.tt/2PTGIPN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages