തീവണ്ടിക്ക് മുന്നില്‍ചാടി മൂന്ന് യുവാക്കളുടെ ആത്മഹത്യ; പിന്നില്‍ തൊഴിലില്ലായ്മയെന്ന് സംശയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

തീവണ്ടിക്ക് മുന്നില്‍ചാടി മൂന്ന് യുവാക്കളുടെ ആത്മഹത്യ; പിന്നില്‍ തൊഴിലില്ലായ്മയെന്ന് സംശയം

ആൾവാർ: രാജസ്ഥാനിലെ ആൾവാർ ജില്ലയിൽ മൂന്ന് യുവാക്കൾ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇവർക്കൊപ്പം ആത്മഹത്യാശ്രമം നടത്തിയ ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലില്ലായ്മ മൂലം യുവാക്കൾ നിരാശയിലായിരുന്നെന്നും ഇതാണ് അവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിഗ നിഗമനം. എന്നാൽ ഇക്കാര്യം ഉറപ്പ് വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറു പേർ ചേർന്നാണ് ആത്മഹത്യ ചെയ്യാൻ തീരുമാനം എടുത്തതെന്ന് മരിച്ച യുവാക്കളുടെ രണ്ട് സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. ഇതിൽ തീവണ്ടിക്ക് മുന്നിൽ ചാടിയ മനോജ്(24) സത്യാനാരായൺ മീന(22) ഋതുരാജ് മീന(17) എന്നിവർ മരിക്കുകയും അഭിഷേക് മീണ(22) യ്ക്ക് പരിക്കേക്കുകയും ചെയ്തു. മറ്റ് രണ്ട് സുഹൃത്തുക്കൾ തീവണ്ടി വന്നപ്പോൾ പിന്മാറുകയായിരുന്നു. ഇതിൽ മനോജും സത്യനാരായണും ബിരുദമുള്ളവരാണ്. ഋതുരാജ് ഒന്നാം വർഷ ബി.എ വിദ്യാർത്ഥിയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. content highlights:3 friends killed, 1 injured in suspected suicide pact


from mathrubhumi.latestnews.rssfeed https://ift.tt/2BpCRAS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages