ഭീകരാക്രമണത്തേക്കാള്‍ ഭീകരമായിരുന്നു പിന്നീടുള്ള ജീവിതം- കസബിനെ തിരിച്ചറിഞ്ഞ പെണ്‍കുട്ടിയുടെ കഥ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ഭീകരാക്രമണത്തേക്കാള്‍ ഭീകരമായിരുന്നു പിന്നീടുള്ള ജീവിതം- കസബിനെ തിരിച്ചറിഞ്ഞ പെണ്‍കുട്ടിയുടെ കഥ

മുംബൈ: 2008 നംബർ 26 നായിരുന്നു ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണം. പത്തുവർഷം കഴിയുമ്പോൾ അതിന്റെ ഇരയും അജ്മൽ കസബിന് വധശിക്ഷ ഉറപ്പാക്കിയ കേസിലെ സാക്ഷിയുമായ പെൺകുട്ടി കടന്നുപോയ വർഷങ്ങളെക്കുറിച്ച് ഓർമിക്കുകയാണ്. ദേവിക റൊതാവൻ അതാണ് പെൺകുട്ടിയുടെ പേര്. ദേവികകയ്ക്ക് ഒമ്പത് വയസുള്ളപ്പോഴാണ് മുംബൈയിൽ കസബ് ഉൾപ്പെട്ട പാക് ഭീകരർ ആക്രമണം നടത്തിയത്. മുംബൈ ഛത്രപതി ശിവജി ടെർമിനലിലാണ് ആദ്യം ആക്രമണം നടന്നത്. ഈ സമയം ദേവികയും റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. ആക്രമണത്തിൽ ദേവികയുടെ വലത് കാലിൽ വെടിയേറ്റിരുന്നു. പിന്നീട് കസബിനെ ജീവനോടെ പിടികൂടിയതിന് ശേഷം നടന്ന വിചാരണയിൽ ദേവിക ആക്രമണം നടത്തിയ ആളെ തിരിച്ചറിയുകയും ചെയ്തു. കസബിന് വധശിക്ഷ ലഭിക്കാൻ ദേവികയുടെ മൊഴി നിർണായകമായി. ഇപ്പോൾ 11-ാം ക്ലാസ് വിദ്യാർഥിയായ ദേവികയുടെയും കുടുംബത്തിന്റെയും ജീവിതം 2008 നവംബർ 26 ന് മാറിമറിയുകയായിരുന്നു. പുണെയിലേക്ക് പോകാനാണ് ദേവിക സഹോദരനും അച്ഛനുമൊപ്പം മുംബൈ സിഎസ്ടി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. 12-ാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ വരുന്നതും കാത്തിരിക്കെ വളരെ പെട്ടന്നാണ് വെടിയൊച്ചകൾ മുഴങ്ങിയത്. ആളുകൾ ജീവനുംകൊണ്ട് പരക്കം പാഞ്ഞു. ആ സമയത്താണ് ദേവികയ്ക്ക് വെടിയേറ്റത്. വേദനയോടെ നിലത്തുവീണപ്പോൾ അവൾ കണ്ടത് തുരുതുരാ വെടിയുതിർത്തുകൊണ്ട് നടക്കുന്ന ഒരാളെയായിരുന്നു. ഇയാളെ പിന്നീട് ദേവിക തിരിച്ചറിഞ്ഞു- അജ്മൽ കസബ്. തന്റെയും കുടുംബത്തിന്റെയും സാഹചര്യങ്ങൾ തകിടം മറിഞ്ഞ ദിനമായിരുന്നു അന്നെന്ന് ദേവിക പറയുന്നു. അജ്മൽ കസബിനെ തിരിച്ചറിഞ്ഞതിന് ശേഷം ഇവർക്ക് താമസിക്കാൻ വീട് വാടകയ്ക്ക് നൽകാൻ ആളുകൾ ഭയപ്പെട്ടു. ബോംബ് സ്ഫോടനമോ ഭീകരാക്രമണമോ അവർ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ദേവിക പറയുന്നു. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും തങ്ങളെ അകറ്റി നിർത്തി. അവരുടെ വീടുകളിലേക്ക് ക്ഷണിക്കാതായി. നാലുവർഷത്തോളം ഒരു സ്കൂളിലും തനിക്ക് അഡ്മിഷൻ ലഭിച്ചിരുന്നില്ലെന്നും ദേവിക പറയുന്നു. അതിനേക്കാളേറെ തങ്ങളെ വേദനിപ്പിച്ചത് ആളുകളുടെ സംശയമായിരുന്നുവെന്നാണ് പെൺകുട്ടി പറയുന്നത്. പ്രശ്സ്തിക്കുവേണ്ടിയാണ് താൻ കസബിനെതിരെ മൊഴികൊടുത്തതെന്നുവരെ ആളുകൾ പറഞ്ഞുപരത്തി. കസബിന്റെ മകൾ എന്നൊക്കെയാണ് തനിക്ക് നാട്ടുകാർ ചാർത്തിതന്ന വിശേഷണമെന്നും ദേവിക പറയുന്നു. ആരെങ്കിലും തങ്ങൾ താമസിക്കുന്ന സ്ഥലത്തേപ്പറ്റി അന്വേഷിച്ചാൽ കസബിന്റെ മകൾ ദാ അവിടെയാണ് താമസിക്കുന്നതെന്ന് നാട്ടുകാർ പറയുമായിരുന്നുവെന്ന് ദേവിക പറയുന്നു. ഭീകരാക്രമണത്തിന് ശേഷം അച്ഛന്റെ പഴക്കച്ചവടം നിർത്തേണ്ടിവന്നു. തങ്ങളുമായി എന്തെങ്കിലും തരത്തിൽ ബന്ധപ്പെടുന്നവർക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന് ആളുകൾ ഭയപ്പെട്ടിരുന്നുവെന്നും ദേവിക പറയുന്നു. വെടിയേറ്റുണ്ടായ പരിക്ക് ഗുരുതരമായിരുന്നു. തീർത്തും സാധാരണക്കാരായിരുന്നു തങ്ങൾ. ചികിത്സ നടത്തിയിരുന്ന കാലത്ത് തന്നെ പരിചരിച്ചത് സഹോദരനായിരുന്നു. കൈയുറകൾ ധരക്കാതെയായിരുന്നു തന്നെ പലപ്പോഴും സഹോദരൻ പരിചരിച്ചിരുന്നത്. ഒടുക്കം അവന് അണുബാധയുണ്ടായി. തൊണ്ടയിൽ മുഴയായിരുന്നു തുടക്കം പിന്നീട് സഹോദന്റെ ആരോഗ്യം അനുദിനം ക്ഷയിച്ചു. ശരീരം ക്ഷീണിച്ച് ഒരുവേള പുറത്തെ എല്ലുകൾ ഉന്തിവന്നു. താൻ കാരണമാണ് സഹോദരന് ഈ ഗതിയുണ്ടായത്. തനിക്ക് വെടിയേറ്റിരുന്നില്ലായെങ്കിൽ സഹോദരന് നല്ലൊരു ജീവിതം നയിക്കാൻ സാധിക്കുമായിരുന്നുവെന്നും ദേവിക പറയുന്നു. അവഗണനയിലു പ്രതിസന്ധികളിലും മനം മടുത്ത് ഒരിക്കൽ നാടുവിട്ട് രാജസ്ഥാനിലേക്ക് ഞങ്ങൾ പോയി. എന്നാൽ മുംബൈ പോലീസ് ഞങ്ങളെ തിരികെ വിളിപ്പിച്ചു. കസബിനെതിരെ സാക്ഷി പറയുമോയെന്ന് അവർ അച്ഛനോട് ചോദിച്ചു. കസബ് ഉറപ്പായും ശിക്ഷിക്കപ്പെടണമെന്ന് ഞങ്ങൾ തീരുമാനിച്ചു. മുറിവ് ശരിക്കും ഭേദമാകാഞ്ഞിട്ടും ക്രച്ചസിന്റെ സഹായത്തോടെ സാക്ഷി പറയാൻ ഞാൻ കോടതിയിലെത്തി. കോടതിയിൽ ജഡ്ജിക്ക് സമീപത്തായി കസബ് ഇരിക്കുന്നുണ്ടായിരുന്നു. അയാളെ ഞാൻ വേഗത്തിൽ തിരിച്ചറിഞ്ഞു. 10 വർഷം കഴിഞ്ഞുപോയി. പിന്നിലേക്ക് നോക്കുമ്പോൾ ഇപ്പോഴും ആ സംഭവങ്ങൾ എന്റെ ഓർമയിൽ മിഴിവോടെയുണ്ട്. ആ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല- ദേവിക പറയുന്നു. മുംബൈ ഭീകരാക്രമണം നടന്നതിന്റെ 10-ാം വാർഷികമാണ് അടുത്ത കുറച്ചുദിവസങ്ങൾക്കുള്ളിൽ വരുന്നത്. അന്ന് ശരീരത്തിലേറ്റ മുറിവുകൾ ഉണങ്ങി, മനസിനേറ്റ ആഘാതം മാറിയിട്ടുമില്ല. എന്നാൽ ഇക്കാലത്തിനിടയിൽ അവൾ ഉറച്ചൊരു തീരുമാനത്തിലെത്തിയിരിക്കുകയാണ്. ഐപിഎസ് നേടി പോലീസ് ഉദ്യോഗസ്ഥയാകുക. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഭീകരരെ പിടികൂടണം, 2008ലെ ഭീകരാക്രമണത്തിന്റെ കാരണക്കാരെ ഒരു പാഠം പഠിപ്പിക്കണം ഇതൊക്കെയാണ് ദേവികയുടെ ഇപ്പോഴത്തെ സ്വപ്നങ്ങൾ. Courtesy-NEWS18 Content Highlights: 26/11 Mumbai Terror Attack, Kasab ki Beti life after terror Strike, Ajmal Kasab,Devika Rotawan


from mathrubhumi.latestnews.rssfeed https://ift.tt/2Kpq2cQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages