കുട്ടികളുടെ അശ്ലീല വീഡിയോ കൈവശംവെക്കുന്നത് ജാമ്യമില്ലാക്കുറ്റം; അഞ്ചുവര്‍ഷം ജയില്‍ശിക്ഷ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

കുട്ടികളുടെ അശ്ലീല വീഡിയോ കൈവശംവെക്കുന്നത് ജാമ്യമില്ലാക്കുറ്റം; അഞ്ചുവര്‍ഷം ജയില്‍ശിക്ഷ

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനും അഞ്ചുവർഷം ജയിൽശിക്ഷ നൽകാനും തക്കവണ്ണം നിയമ ഭേദഗതികൾ വരുത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴു വർഷം വരെ തടവിനും ശുപാർശയുണ്ട്. ഇത്തരംവീഡിയോ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് അധികൃതരെ അറിയിക്കാതിരുന്നാൽ പിഴ ഈടാക്കും. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായിരുന്നാൽ വീഡിയോ കൈവശം വെക്കുന്നതിന് തുല്യമായി കണക്കാക്കുകയും ചെയ്യും. ഇതിനായി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമത്തിൽ ഭേദഗതി വരുത്തും. ഭേദഗതിശുപാർശകൾ നിയമമന്ത്രാലയത്തിന്റേയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റേയും അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോക്സോ നിയമത്തിന്റെ 15-ാം വകുപ്പിലാകും ഭേദഗതി വരുത്തുക. Content Highlights:Five year jail for child porn possession, Child pornography will be non bailable offence


from mathrubhumi.latestnews.rssfeed https://ift.tt/2QdSgN6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages