പ്രകൃതിസംരക്ഷണം പൗരന്റെ കടമ -ഗവർണർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

പ്രകൃതിസംരക്ഷണം പൗരന്റെ കടമ -ഗവർണർ

കൊച്ചി: പ്രകൃതിസംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയിൽ പറയുന്നത് ആരും മറക്കരുതെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നവർ കടമകളെപ്പറ്റി മറന്നുപോകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി സീഡ്(സ്റ്റുഡന്റ് എംപവർമെന്റ് ഫോർ എൻവയോൺമെന്റൽ ഡവലപ്മെന്റ്) പദ്ധതിയുടെ സംസ്ഥാനതല പുരസ്കാരം സമർപ്പിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം. ഭൂമിയുടെ അവകാശികൾ തങ്ങൾ മാത്രമാണെന്ന മിഥ്യാധാരണയിലാണ് മനുഷ്യന്റെ ജീവിതവും പ്രവൃത്തികളുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. മനുഷ്യനിർമിതമായ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതുതലമുറ ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റർ പി.ഐ. രാജീവ് സ്വാഗതവും സീഡ് ഓണററി അഡ്വൈസർ പ്രൊഫ. എസ്. സീതാരാമൻ നന്ദിയും പറഞ്ഞു. ഇടുക്കി രാജകുമാരി ജി.വി.എച്ച്.എസ്.എസ്., വയനാട് ബീനാച്ചി ജി.എച്ച്.എസ്., തൃശ്ശൂർ പുറനാട്ടുകര എസ്.ആർ.കെ. ജി.വി.എം.എച്ച്.എസ്.എസ്. എന്നീ സ്കൂളുകൾ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കണ്ണൂർ മുതുകുറ്റി യു.പി.എസിനാണ് നാട്ടുമാഞ്ചോട്ടിൽ പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം ലൂർദുപുരം സെയ്ന്റ് ഹെലൻ ജി.എച്ച്.എസ്., എറണാകുളം കുട്ടമശ്ശേരി ഗവ. എച്ച്.എസ്.എസ്., പാലക്കാട് ഭീമനാട് ജി.യു.പി.എസ്. എന്നിവ സീസൺ വാച്ച് പുരസ്കാരങ്ങളും ഏറ്റുവാങ്ങി. കൂടുതൽ ചിത്രങ്ങൾ കാണാം


from mathrubhumi.latestnews.rssfeed https://ift.tt/2DH81W2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages