മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 25, 2018

മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

ഫാത്തിമ ഫർസാന കൊണ്ടോട്ടി: മലപ്പുറത്ത് സ്കൂൾവിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ മിന്നലേറ്റ് വിദ്യാർഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. നെടിയിരുപ്പ് കൈതക്കോട് പി. ആലിക്കുട്ടിയുടെ മകൾ ഫാത്തിമ ഫർസാന(15)യാണ് മരിച്ചത്. മുക്കൂട് പാലേക്കോട് പി.കെ. മുഹമ്മദ് ഷഫീഖിന്റെ മകൾ പി.കെ. ഷഹന ജബിൻ (15), മുക്കൂട് പുളിക്കൽ അലവിയുടെ മകൾ റിൻഷിന (15) എന്നിവർക്കാണ് പരിക്കേറ്റത്. കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനികളാണ് മൂവരും. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. പാലക്കാപറമ്പിൽ വിമാനത്താവള അതോറിറ്റി ഏറ്റെടുത്ത ഒഴിഞ്ഞ പറമ്പിൽവെച്ചാണ് മിന്നലേറ്റത്. നാട്ടുകാർ ഉടൻ കുട്ടികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ ഫർസാനയെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഷഹന ജബിനെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ ഫർസാനയുടെ മാതാവ്: ഫാരിഷ. സഹോദരങ്ങൾ: ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. content highlights:student died of lightning at malappuram


from mathrubhumi.latestnews.rssfeed https://ift.tt/2DXvROv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages