വാജ്‌പേയിയുടെ ഓര്‍മയ്ക്ക് 100 രൂപ നാണയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

വാജ്‌പേയിയുടെ ഓര്‍മയ്ക്ക് 100 രൂപ നാണയം

ന്യൂഡൽഹി: അന്തരിച്ച മുൻപ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ സ്മരണാർഥം കേന്ദ്രസർക്കാർ 100 രൂപാ നാണയം പുറത്തിറക്കി. വാജ്പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അതികായനായിരുന്നു വാജ്പേയി. പ്രതിപക്ഷത്തിരുന്നപ്പോളും വാജ്പേയ് ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയെന്നും മോദി ചൂണ്ടിക്കാണിച്ചു. ബി ജെ പി ദേശീയ അധ്യക്ഷൻഅമിത് ഷാ, എൽ കെ അദ്വാനി തുടങ്ങിയ ബിജെപി നേതാക്കളും അരുൺ ജെയ്റ്റ്ലി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നാണയത്തിൽ വാജ്പേയിയുടെ ചിത്രത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും പേര് ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാം ഭാരമുള്ള നാണയത്തിൽ വാജ്പേയി ജനിച്ച വർഷമായ 1924ഉം അന്തരിച്ച വർഷമായ 2018ഉം നൽകിയിട്ടുണ്ട്. 1996ൽ 13 ദിവസവും 1998 മുതൽ ആറ് വർഷത്തോളവും വാജ്പേയി പ്രധാനമന്ത്രിയായിരുന്നു. 2018ഓഗസ്റ്റ് 16നായിരുന്നു അദ്ദേഹം അന്തരിച്ചത്. Contenrt Highlight:PM Launches Rs.100 Coin in Vajpayee Memory, Says Cant Believe Hes Gone


from mathrubhumi.latestnews.rssfeed http://bit.ly/2Aa1YXu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages