മൂന്നാം മുന്നണി നീക്കം സജീവമാക്കി കെ.സി.ആര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

മൂന്നാം മുന്നണി നീക്കം സജീവമാക്കി കെ.സി.ആര്‍

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ എൻഡിഎ, യുപിഎ മുന്നണികളെ തള്ളി മൂന്നാം മുന്നണിക്കുള്ള നീക്കം സജീവമാക്കി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഞായറാഴ്ച ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി കൂടിക്കാഴ്ച നടത്തിയ റാവു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അടുത്ത ആഴ്ച കൊൽക്കത്തയിലെത്തികാണും. അത് കഴിഞ്ഞ് ഉത്തർപ്രദേശിലെത്തി മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനേയും മായാവതിയേയും റാവു ഉടൻകണ്ടേക്കും. ഞായറാഴ്ച വിശാഖപട്ടണത്തെ രാജശ്യാമള ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ചന്ദ്രശേഖര റാവു മൂന്നാം മുന്നണി ചർച്ചയ്ക്കായി ഒഡീഷയിലേക്ക് പോയത്. നവീൻ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തി. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ചർച്ച നടത്തിയെന്ന് പറഞ്ഞ നവീൻ പട്നായിക് പക്ഷേ ബിജെപി-കോൺഗ്രസ് ഇതര മുന്നണിയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎക്കൊപ്പം നിന്ന നവീൻ പട്നായിക്കിന്റെ ബിജു ജനതാ ദൾ (ബിജെഡി) ഉപരാഷ്ട്രതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തേയായിരുന്നു പിന്തുണച്ചിരുന്നത്. 2019- ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ യുപിഎ മുന്നണികൾ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ചന്ദ്രശേഖര റാവു കണക്കാക്കുന്നത്. ഈ സാഹര്യത്തിൽ ഒരു മൂന്നാം കൂട്ടായ്മയ്ക്ക് നിർണായക ശക്തിയാകാൻ സാധിക്കുമെന്നും കെസിആർ കണക്ക് കൂട്ടുന്നു. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന് കോൺഗ്രസിനെ കൂടെ കൂട്ടാനുള്ള താത്പര്യം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതിൽ മമതാ ബാനർജിയും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്ന എല്ലാ പ്രാദേശിക പാർട്ടികളേയും ഒപ്പം കൂട്ടാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. Content Highlioghts: TRS juggernaut rolls on in 2018, KCR shifts focus to Lok Sabha polls


from mathrubhumi.latestnews.rssfeed http://bit.ly/2Sja47d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages