200 ദിവസം ബഹിരാകാശത്ത്, തിരിച്ചെത്തിയപ്പോള്‍ 'കാല്‍ നിലത്തുറയ്ക്കുന്നില്ല' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

200 ദിവസം ബഹിരാകാശത്ത്, തിരിച്ചെത്തിയപ്പോള്‍ 'കാല്‍ നിലത്തുറയ്ക്കുന്നില്ല'

ബഹിരാകാശത്തെത്തുന്ന മനുഷ്യർ അന്തരീക്ഷത്തിൽ ഒഴുകി നീങ്ങുന്നതിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഗുരുത്വാകർഷണ ബലത്തിലുള്ള വ്യത്യാസം മൂലം വസ്തുക്കളുടെ ഭാരം അനുഭവപ്പെടാതാകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. മാസങ്ങളോളം ബഹിരാകാശത്ത് ചെലവഴിച്ച് തിരിച്ചെത്തുന്ന ബഹിരാകാശ യാത്രികർക്ക് ഇത് ചിലപ്പോൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഈ അവസ്ഥയാണ് നാസയുടെ ബഹിരാകാശ നിലയത്തിൽനിന്ന് തിരിച്ചെത്തിയ ഗവേഷകന്റെ ഈ വീഡിയോയിലുള്ളത്. സോയുസ് എംഎസ്09-ൽ തിരിച്ചെത്തിയ മൂന്നു ബഹിരാകാശ യാത്രികരിൽ ഒരാളായ എ.ജെ ഫ്യൂസ്റ്റൽ ആണ് സ്വന്തം വീഡിയോ പുറത്തുവിട്ടത്. 197 ദിവസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഭൂമിയിൽ തിരിച്ചെത്തിയത്. എന്നാൽ ഭൂമിയിലെത്തിയ ശേഷം നടക്കുന്നതിന് കടുത്ത പ്രയാസമാണ് ഫ്യൂസ്റ്റൽ നേരിട്ടത്. തറയിൽ കാലുറപ്പിച്ച് നടക്കുന്നതിനുള്ള നിയന്ത്രണം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കൊച്ചു കുട്ടികളെപ്പോലെ പിച്ചവെച്ചു നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തിവിട്ട വീഡിയോയിലുള്ളത്. ട്വിറ്ററിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ ചുവടും എടുത്തുവെച്ച് ശ്രദ്ധയോടെ നടക്കുന്ന അദ്ദേഹം പലപ്പോഴും വീഴാനായുന്നുമുണ്ട്. മാസങ്ങളോളം ശരീരത്തിലെ പേശികൾ ഉപയോഗിക്കാതിരുന്നതു മൂലമുണ്ടായ താൽകാലികമായ അവസ്ഥയാണിത്. പിന്നീട് അദ്ദേഹം നടക്കുന്നതിനുള്ള ശേഷി വീണ്ടെടുക്കുകയും ചെയ്തു. Welcome home #SoyuzMS09 ! On October 5th this is what I looked like walking heel-toe eyes closed after 197 days on @Space_Station during the Field Test experiment...I hope the newly returned crew feels a lot better. Video credit @IndiraFeustel pic.twitter.com/KsFuJgoYXh — A.J. (Drew) Feustel (@Astro_Feustel) December 20, 2018 Content Highlights: NASA, Astronaut Struggle to Walk, Space station


from mathrubhumi.latestnews.rssfeed http://bit.ly/2rWo6jq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages