വനിതാമതിലിനു പകരം വേണ്ടത് വീടുകള്‍; അയ്യപ്പജ്യോതി വെളിച്ചം കൊണ്ടുവരും-സെന്‍കുമാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

വനിതാമതിലിനു പകരം വേണ്ടത് വീടുകള്‍; അയ്യപ്പജ്യോതി വെളിച്ചം കൊണ്ടുവരും-സെന്‍കുമാര്‍

തിരുവനന്തപുരം: ജനുവരി ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ മുൻ ഡി ജി പി സെൻകുമാർ. പ്രളയദുരിതത്തിൽപ്പെട്ട ഒരുപാടുപേർ ഇപ്പോഴും പുനരധിവസിക്കപ്പെട്ടിട്ടില്ല. ഇവർക്ക് വീടൊരുക്കുകയാണ് വേണ്ടത്,അല്ലാതെ വനിതാമതിൽ തീർക്കുകയല്ല വേണ്ടത്- സെൻകുമാർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. പ്രളയബാധിതരായ, സ്ത്രീകൾ മാത്രമുള്ള രണ്ടായിരത്തോളം കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിലും മറ്റുള്ളവരുടെ വീടുകളിലുമായി കഴിയുന്നുണ്ട്. ആദ്യം അവരുടെ ദുരിതം തീർക്കുകയാണ് വേണ്ടത്. അതിനാണ് വനിതാമതിലിനേക്കാൾ പ്രധാന്യം നൽകേണ്ടതെന്നാണ് വിശ്വസിക്കുന്നതെന്നും സെൻകുമാർ പറഞ്ഞു. കേന്ദ്രസഹായം കൂടാതെ ഏകദേശം മൂവായിരം കോടിയോളം രൂപ സംസ്ഥാന സർക്കാരിന് പിരിഞ്ഞുകിട്ടിയിട്ടുണ്ട്. അതിൽ ഇരുനൂറു കോടിരൂപ ചിലവഴിച്ചാൽ മൂവായിരം വീടുകൾ നിർമിക്കാൻ സാധിക്കും. ഏതാണ് അടിയന്തര ആവശ്യമെന്നും സെൻകുമാർ ആരാഞ്ഞു. ഇരുട്ടുനീക്കി വെളിച്ചം കൊണ്ടുവരികമാത്രമാണ് അയ്യപ്പജ്യോതിലൂടെ ഉദ്ദേശിക്കുന്നതെന്നും മൂല്യസംരക്ഷണത്തിനു വേണ്ടിയാണ് അയ്യപ്പജ്യോതിയിൽ അണിചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര അഭിപ്രായം എപ്പോഴും പറയുന്നയാളാണ് താൻ. ഇത് അംഗീകരിക്കുന്നവരോടൊപ്പം നിൽക്കാൻ തയ്യാറാകുമെന്നും സെൻകുമാർ പറഞ്ഞു. content highlights;Former dgp t p senkumar criticises womens wall


from mathrubhumi.latestnews.rssfeed http://bit.ly/2Lyo3U8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages