വൈഗ-കൃഷി ഉന്നതിമേള ഡിസംബര്‍ 27 മുതല്‍ തൃശൂരില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

വൈഗ-കൃഷി ഉന്നതിമേള ഡിസംബര്‍ 27 മുതല്‍ തൃശൂരില്‍

കാർഷികവിളകളുടെ മൂല്യവർദ്ധനവിനും അതുവഴി കർഷക സംരംഭകത്വം വളർത്താനും നിർണായകമായ പങ്ക് വഹിച്ച വൈഗ(VALUE ADDITION FOR INCOME GENERATION IN AGRICULTURE) കൃഷി ഉന്നതി മേള ഡിസംബർ 27ന് തൃശൂരിൽ ആരംഭിക്കും. ആറോളം വിദേശ രാജ്യങ്ങളിലെയടക്കം ഇന്ത്യയിലെ കാർഷിക മേഖലയിലെ പരിച്ഛേദമായിരിക്കും തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന വൈഗ. പ്രളയാനന്തര കേരള പുനർ നിർമ്മാണത്തിൽ കേരളത്തിന്റെ കാർഷിക മേഖലയിലെ പങ്കാണ് ഈ മേളയിലെ പ്രധാന ചർച്ചാ വിഷയം. ഇന്ത്യയിലെ സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ,ICAR,APEDA,NIST,KAU,NRCB,IIFT,ICRISAT,CIFT,IIHR,IISAR എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചർച്ചകൾക്ക് നേതൃത്വം നൽകും. പ്രളയാനന്തര കാർഷിക ഭൂമികയിൽ രാമച്ചത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെ പറ്റി മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ തുടർച്ചയായി ഈ മേഖല പ്രത്യേകം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ഹോം അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിലെ ശാസ്ത്രജ്ഞൻ പ്രൊഫസർ ചന്ദൻ ഘോഷ് മേളയിൽ പങ്കെടുക്കുന്നുണ്ട്. കാർഷിക മേഖലയിലെ 350 ഓളം മൂല്യവർദ്ധന സംരംഭകരുടെ സ്റ്റാളുകളും വിവിധ സെമിനാറുകളും മേളയുടെ ഭാഗമായി ഉണ്ടാകും. 27 ന് രാവിലെ ഗവർണർ ജസ്റ്റിസ് പി.സദാശിവം മേള ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനത്തിൽ പങ്കെടുക്കും content:VAIGA karshika unnathi mela


from mathrubhumi.latestnews.rssfeed http://bit.ly/2SlKCOr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages