ചരിത്രമെഴുതി ഇന്ത്യന്‍ സൈന്യം; സിയാച്ചിനില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

ചരിത്രമെഴുതി ഇന്ത്യന്‍ സൈന്യം; സിയാച്ചിനില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചു

ന്യൂഡൽഹി: സിയാച്ചിൻ മലനിരകളിൽ കുടുങ്ങിപ്പോയ ഹെലികോപ്റ്റർ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യൻ സൈന്യം റെക്കോഡ് തീർത്തു. കഴിഞ്ഞ ജനുവരിയിൽ സിയാച്ചിൻ മലനിരകളിൽ കുടുങ്ങിപ്പോയ ധ്രുവ് ഹെലികോപ്റ്റർ സുരക്ഷിതമായി ബേസ്ക്യാമ്പിലെത്തിച്ചാണ് ഇന്ത്യൻ സൈന്യം ചരിത്രംകുറിച്ചത്. ഇത്രയും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശത്ത് കുടുങ്ങിപ്പോയ ഹെലികോപ്റ്റർ സുരക്ഷിതമായി തിരിച്ചെത്തിച്ചതാണ് ഇന്ത്യൻ സൈന്യത്തിന് നേട്ടമായത്. 2018 ജനുവരിയിലാണ് ധ്രുവ് ഹെലികോപ്റ്റർ സിയാച്ചിനിലെ ഖാണ്ഡെയിൽ കുടുങ്ങിപ്പോയത്. പറക്കലിനിടെ സാങ്കേതികതകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. സുരക്ഷിതമായി നിലത്തിറങ്ങിയെങ്കിലും മഞ്ഞിൽ കുടുങ്ങിയതിനാൽ ഹെലികോപ്റ്റർ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ജൂൺ വരെ ഹെലികോപ്റ്റർ തിരിച്ചെത്തിക്കാൻ ഒട്ടേറെശ്രമങ്ങൾ നടത്തിയെങ്കിലും വിജയംകണ്ടിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ജൂലായിലാണ് ഹെലിക്കോപ്റ്ററിനെ ഉയർത്തിയെടുക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടത്. സൈന്യത്തിലെ ഒരു സംഘം പൈലറ്റുമാരുടെയും സാങ്കേതികവിദഗ്ധരുടെയും നിശ്ചയദാർഢ്യവും കഠിനപരിശ്രമവുമാണ് കഴിഞ്ഞ ജൂലായിൽ വിജയം കണ്ടത്. തകരാർ സംഭവിച്ച ഉപകരണങ്ങൾക്കുപകരം പുതിയത് സ്ഥാപിച്ചശേഷമാണ് ഇവർ ഹെലികോപ്റ്റർ തിരികെയെത്തിച്ചത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 18000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു ഹെലികോപ്റ്റർ കുടുങ്ങിയത്. ഇത്രയും ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലനിരകളിൽനിന്നാണ് തകരാർ സംഭവിച്ച ഹെലികോപ്റ്റർ പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും പറന്നുയർന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഉയരത്തിൽ സൈനിക ഹെലികോപ്റ്റർ പറത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾ ഏകദേശം 23,000 അടി വരെ ഉയരത്തിലാണ് പറക്കുന്നത്.ഇത്തരം ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്ന ഫ്രഞ്ച് സൈന്യം പോലും ഇത്രയും ഉയരത്തിൽ ഹെലികോപ്റ്ററുകൾ പറത്താറില്ല Content Highlights:indian army creates record, recovers helicopter from siachin glacier


from mathrubhumi.latestnews.rssfeed http://bit.ly/2TdP7L7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages