ജക്കാർത്ത: ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമി ഇതുവരെ അപഹരിച്ചത് 281 ജീവനുകൾ. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നാഷണൽ ഡിസാസ്റ്റർ ഏജൻസി തിങ്കളാഴ്ച വ്യക്തമാക്കി. പൊട്ടിത്തെറിച്ചത് ക്രകതോവയുടെ കുഞ്ഞ് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് രാക്ഷസത്തിരമാലകൾ അടിച്ചു കയറിയത്. സുമാത്രയ്ക്കും ജാവയ്ക്കും ഇടയിലുള്ള സുൻഡ കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന അനക്ക് ക്രകതോവ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ക്രകതോവ അഗ്നിപർവതത്തിന്റെ കുഞ്ഞെന്നാണ് അനക് ക്രകതോവ എന്ന പേരിന്റെ അർഥം. ജാവ ദ്വീപിന്റെ പടിഞ്ഞാറേയറ്റത്താണ് സുനാമി വലിയ നാശം വിതച്ചത്. സംഗീത ബാൻഡായ സെവന്റീന്റെ പരിപാടി നടക്കുന്നിടത്തേക്ക് തിരമാലകൾ അടിച്ചുകയറിയതിനെ തുടർന്ന് ബാൻഡിലെ രണ്ട് അംഗങ്ങളെ കാണാതായിട്ടുണ്ട്. #Tsunami hitting the shores in #Indonesia and slamming into a Band playing in a tent near the shore when the waves hit.This is how unpredictable life is. Prayers for Indonesia 🇮🇩 #SundayThoughts #SundayMotivation pic.twitter.com/OalIxAevsU — Geetika Swami (@SwamiGeetika) December 23, 2018 ചാരവും പുകയും പുറന്തള്ളി സ്ഫോടനത്തിന്റെ സൂചനകൾ ദിവസങ്ങൾക്കു മുന്നേ പൊട്ടിത്തെറിക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ അനക്ക് ക്രകതോവ പ്രകടിപ്പിച്ചിരുന്നതായി ഇൻഡൊനീഷ്യയുടെ ജിയോളജിക്കൽ ഏജൻസി വ്യക്തമാക്കുന്നു. അനക് ക്രകതോവയിൽനിന്ന് ചാരവും പുകപടലവും ഉയർന്നിരുന്നതായും ഏജൻസി വ്യക്തമാക്കുന്നു. ആയിരത്തിലധികം മീറ്റർ ദൂരത്തേക്കാണ് ചാരവും പുകപടലവും വമിച്ചിരുന്നത്. അഗ്നിപർവത സ്ഫോടനത്തിനു പിറ്റേന്നും ചാരവും പുകയുമുയരുന്ന അനക് ക്രകതോവയുടെ വീഡിയോ ദൃശ്യംപുറത്തെത്തിയിട്ടുണ്ട് WATCH: #AnakKrakatau fills the sky with clouds of volcanic ash on Sunday, a day after its deemed to have triggered a deadly #tsunami in #Indonesia https://t.co/mr3DaaB8RM Video: Susi Air pic.twitter.com/YpkIEkugKi — Channel NewsAsia (@ChannelNewsAsia) December 24, 2018 BREAKING: Video shows smoke billowing from Krakatau after a #Tsunami hit parts of Indonesia. At least 222 people now confirmed dead. pic.twitter.com/BUwjlKNQaS — Global News Network (@GlobalNews77) December 23, 2018 അഗ്നിവലയത്തിൽ സ്ഥിതി ചെയ്യുന്ന ഇൻഡൊനീഷ്യ പസഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയർ മേഖലയിലാണ് ഇൻഡൊനീഷ്യൻ ദ്വീപ് സമൂഹം. ടെക്നോണിക് പ്ലേറ്റുകളുടെ ചലനം മേഖലയിൽ അഗ്നിപർവത സ്ഫോടനങ്ങൾക്ക് കാരണമാകാറുണ്ട്. സെപ്റ്റംബറിൽ സുലവേസി ദ്വീപിലെ പാലു നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായ അഗ്നിപർവതസ്ഫോടനമെന്നാണ് ക്രകതോവയിൽ 1883 ഓഗസ്റ്റിലുണ്ടായ പൊട്ടിത്തെറിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതേ തുടർന്നുണ്ടായ സുനാമിയിൽ ജാവ, സുമാത്ര തീരത്തെ മുപ്പത്താറായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. What causes a #tsunami? https://t.co/CmMAlkhVJL pic.twitter.com/TvHTC6Xc9o — CGTN (@CGTNOfficial) December 23, 2018 content highlights;indonesia tsunami Anak Krakatoa
from mathrubhumi.latestnews.rssfeed http://bit.ly/2EK6OOu
via IFTTT
Monday, December 24, 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
'ക്രകതോവയുടെ കുഞ്ഞ്' പൊട്ടിത്തെറിച്ചു; ഇന്‍ഡോനേഷ്യന്‍ സുനാമിയില്‍ മരണം 281 ആയി
'ക്രകതോവയുടെ കുഞ്ഞ്' പൊട്ടിത്തെറിച്ചു; ഇന്‍ഡോനേഷ്യന്‍ സുനാമിയില്‍ മരണം 281 ആയി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment