ഭക്തര്‍ പ്രകോപിതരാണ്; യുവതികളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നു- കടകംപള്ളി സുരേന്ദ്രന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

ഭക്തര്‍ പ്രകോപിതരാണ്; യുവതികളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നു- കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തിങ്കളാഴ്ചയെത്തിയ രണ്ടു യുവതികളെ പോലീസ് സാഹചര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതികളെ പിന്തിരിപ്പിക്കാനുള്ള അനുനയ ശ്രമങ്ങൾ നടന്ന് വരികയാണ്. പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നാണ് അവർ പറയുന്നത്. കൂറേ ഭക്തർ അവിടെ പ്രകോപിതരായി നിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അവരുടെ ജീവൻ രക്ഷിക്കാൻ പോലീസിന് ബാധ്യതയുണ്ട്. തിരിച്ചുപോകില്ലെന്ന നിലപാടിൽ തന്നെയാണ് യുവതികളുള്ളത്. എന്നാൽ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് പോലീസ് അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ്. പമ്പ മുതൽ സന്നിധാനം വരെ ഒന്നര ലക്ഷത്തോളം ഭക്തരുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പാവപ്പെട്ട ഭക്തരെയും ബാധിക്കും. അത് കൊണ്ടാണ് പോലീസിന് അവരെ പിന്തിരിപ്പിക്കേണ്ടിവരുന്നതെന്നും കടകംപള്ളി പറഞ്ഞു. ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ശബരിമലയിൽ എത്ര കക്കൂസുണ്ട്, കുളിമുറിയുണ്ട് എന്ന് അന്വേഷിക്കാനല്ല ഹൈക്കോടതി നിരീക്ഷക സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പ്രത്യേക സാഹചര്യത്തിലാണ് നിയോഗിച്ചത്. അവർ സർക്കാരിനേയും ദേവസ്വംബോർഡിനേയും ക്രമസമാധാന പ്രശ്നങ്ങളെ സംബന്ധിച്ച് ഉപദേശിക്കണം. മറ്റു കാര്യങ്ങൾ നോക്കാൻ നേരത്തെ തന്നെ അവിടെയൊരു കമ്മീഷനുണ്ടെന്നും മന്ത്രി പറഞ്ഞു. Content Highlights: kadakampally surendran, sabarimala women entry, bindu koyilandy,kanaka durgaangadipuram


from mathrubhumi.latestnews.rssfeed http://bit.ly/2GDtL8s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages