ഛത്രപതി ശിവജിയുടെ പ്രതിമ ഉയരുന്നത് 3643 കോടി ചിലവില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

ഛത്രപതി ശിവജിയുടെ പ്രതിമ ഉയരുന്നത് 3643 കോടി ചിലവില്‍

മുംബൈ: അറബിക്കടലിൽ മുംബൈ തീരത്ത് നിർമിക്കാനുദ്ദേശിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് 3643.78 കോടിരൂപ ചിലവു വരുമന്ന് മഹാരാഷ്ട്ര സർക്കാർ. സ്ഥലത്തിന്റെ സർവേ, സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയാകും ഇതെന്ന് സർക്കാർ വ്യക്തമാക്കി. 2022-23 ഓടെ പ്രതിമയുടെ നിർമാണം പൂർത്തിയാകുമെന്നും സർക്കാർ കൂട്ടിച്ചേർത്തു. പ്രതിമാനിർമാണ പദ്ധതിക്ക് നവംബർ ഒന്നിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനായി 3700.84 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച പുറത്തെത്തിയ സർക്കാർ ഉത്തരവു പറയുന്നത് പ്രതിമാനിർമാണത്തിന് 3643. 78 കോടിയേ ആവശ്യമായി വരികയുള്ളുവെന്നാണ്. നേരത്തെ കണക്കാക്കിയതിൽനിന്ന് 56.06 കോടി രൂപ കുറവാണിത്. പ്രതിമാനിർമാണത്തിന് 2581 കോടിരൂപയാണ് ചിലവു വരിക. 236 കോടി സുരക്ഷാക്രമീകരണങ്ങൾക്കു വേണ്ടിയും 45 കോടി വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനും ചിലവഴിക്കും. കടൽഭിത്തി നിർമാണം 2019-20ൽ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. content highlightsLchatrapati shivaji statue cost


from mathrubhumi.latestnews.rssfeed http://bit.ly/2Agu6bt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages