കടുംപിടുത്തക്കാരെ നേരിടും, കഠിനാധ്വാനികള്‍ക്ക് പ്രതിഫലമുണ്ടാകും; നേതാക്കളോട് രാഹുല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

കടുംപിടുത്തക്കാരെ നേരിടും, കഠിനാധ്വാനികള്‍ക്ക് പ്രതിഫലമുണ്ടാകും; നേതാക്കളോട് രാഹുല്‍

ന്യൂഡൽഹി: കഠിനാധ്വാനം ചെയ്യുന്നവർക്ക് തക്കതായ പ്രതിഫലം ലഭിക്കുമെന്നും കടുംപിടുത്തക്കാരെ കർശനമായി നേരിടുമെന്നും കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി. രാജസ്ഥാനിൽ നേതാക്കളുമായും നിരീക്ഷകരുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. കൂടിക്കാഴ്ചകൾക്ക് ശേഷം ഗഹ്ലോതിന്റെ മന്ത്രിസഭയിലേക്ക് 23 മന്ത്രിമാരെ നിശ്ചയിച്ചു. സഖ്യകക്ഷ്യയായ രാഷ്ട്രീയ ലോക്ദളിന്റെ ഒരു എംഎൽഎയടക്കം 23 പേരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടുണ്ട്. പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ കൂടുതൽ മുൻഗണന നൽകിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പരിചയ സമ്പന്നരേയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. രാജസ്ഥാനൊപ്പം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മന്ത്രിമാരുടെ അന്തിമ പട്ടിക ആയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും രാഹുൽ കർശനം നിർദേശം നൽകിയിട്ടുണ്ട്. കർണാടകയിൽ ഇത്തരത്തിൽ കഴിഞ്ഞ ദിവസം ശക്തമായ നടപടിയെടുത്തിരുന്നു. മന്ത്രിസഭാ യോഗത്തിന് എത്താതിരിക്കുകയും പ്രതിപക്ഷ നേതാക്കളുമായി കൂട്ടുകൂടുകയും ചെയ്ത രമേശ് ജാർകിഹോളിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ഒരുതരത്തിലും വെച്ച്പൊറുപ്പിക്കില്ലെന്നതിന്റെ വ്യക്തമായ സൂചന നൽകിയുള്ളതായിരുന്നു ഈ നടപടി. Content Highlights:Hardliners will be dealt with strictly: Congress president Rahul Gandhi to party members


from mathrubhumi.latestnews.rssfeed http://bit.ly/2rT8vBq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages