വാഷിങ്ടൺ: ലോകത്തിൽ ഏറ്റവും വലിപ്പമുള്ള വജ്രങ്ങളിൽ ഒന്ന് മഞ്ഞുമൂടിയ വടക്കൻകാനഡയിലെ ഒരു ഖനിയിൽ നിന്ന് ലഭിച്ചു. 552 കാരറ്റ്, മഞ്ഞനിറമുള്ള വജ്രം അപൂർവമായി മാത്രം കണ്ടു വരുന്ന ഇനത്തിലുള്ളതാണ്. കോഴിമുട്ടയുടെ വലിപ്പമുള്ള ഈ വജ്രം ഒക്ടോബറിലാണ് ഖനനം ചെയ്തെടുത്തത്. ഇതേ ഖനിയിൽ നിന്ന് തന്നെ ലഭിച്ച മറ്റൊരു വജ്രമാണ്വലിപ്പമേറിയ മറ്റൊന്ന്. 187.7 കാരറ്റുള്ള ഫോക്സ് ഫയർ എന്നവജ്രത്തെക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട് ഇപ്പോൾ ലഭിച്ച വജ്രത്തിന്. മുപ്പതോളം വലുപ്പമേറിയ വജ്രങ്ങൾ ഇതു വരെ കുഴിച്ചെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് 1905 ൽ കണ്ടെടുത്ത 3,106 കാരറ്റ് ഭാരമുള്ള കള്ളിനൻ ആണ് ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും മൂല്യമേറിയത്. എന്നാൽ പിന്നീട് ചെറു വലിപ്പമുള്ള വജ്രങ്ങളാക്കിയ ഇവ ഇപ്പോൾ ടവർ ഓഫ് ലണ്ടനിൽ സൂക്ഷിച്ചിരിക്കുകയാണ്. പുതിയ രത്നത്തെ പോളിഷ് ചെയ്തെടുക്കാനും മൂല്യനിർണയം നടത്താനുമുള്ള വിദഗ്ധരുടെ അന്വേഷണത്തിലാണ് ഡയവിക് അധികൃതർ. 2003 ലാണ് ഡയവിക് ഖനനരംഗത്തെത്തുന്നത്. തെക്കേ അമേരിക്കയിലെ ഖനികളിൽ നിന്ന് വിലയേറിയ രത്നങ്ങൾ കണ്ടെത്തുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയവിക് ആവർത്തിക്കുന്നു. Content Highlights: 552-Carat Yellow Diamond Discovered In Canada, North America,Diavik Mines
from mathrubhumi.latestnews.rssfeed https://ift.tt/2SPJQZU
via
IFTTT
No comments:
Post a Comment