ന്യൂഡൽഹി: റഫാൽ വിഷയത്തിൽ അറ്റോർണി ജനറലിനേയും (എ.ജി) കംപട്രോളർ ആൻ ഓഡിറ്റർ ജനറലിനേയും (സി.എ.ജി) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) വിളിച്ച് വരുത്തി വിശദീകരണം തേടുമെന്ന് പി.എ.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് സഭയിലും പി.എ.സിക്കും നൽകിയെന്നും റിപ്പോർട്ട് പി.എ.സി പരിശോധിച്ചുവെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. അതു മാത്രവുമല്ല റിപ്പോർട്ട് ഇപ്പോൾ പരസ്യമാണെന്നുമാണ് സർക്കാർ അറിയിച്ചത്. എവിടെയാണ് അതുള്ളത്. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഖാർഗെ പറഞ്ഞു. റഫാൽ വിഷയത്തിൽ സി.എ.ജി. റിപ്പോർട്ടുണ്ടെന്നും അത് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമർശം വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ഹർജിക്കാരും രംഗത്തെത്തിയിരുന്നു. റഫാൽ സംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് പി.എ.സി.ക്ക് സമർപ്പിച്ചെന്നാണ് വിധിയിൽ പറയുന്നത്. പി.എ.സി. അത് പരിശോധിച്ചെന്നും റിപ്പോർട്ടിന്റെ ചുരുക്കം പാർലമെന്റിൽ സമർപ്പിച്ചെന്നും അതിപ്പോൾ പരസ്യമാണെന്നും കോടതിവിധിയിൽ പറയുന്നുണ്ട്. പി.എ.സി.ക്കുമുമ്പാകെ സി.എ.ജി. റിപ്പോർട്ട് എത്തിയിട്ടില്ലെന്ന് ഖാർഗെ പറഞ്ഞു. ഇതോടെ, പുനഃപരിശോധനാ ഹർജിക്കുള്ള സാധ്യതയേറി. കോടതി പരിശോധിച്ച രേഖകളിൽ വസ്തുതാപരമായ പിഴവ് സംഭവിക്കുന്നതാണ് പുനഃപരിശോധനയ്ക്കുള്ള മാനദണ്ഡം. content highlights:Will Summon Attorney General, CAG Over Rafale Report: Mallikarjun Kharge
from mathrubhumi.latestnews.rssfeed https://ift.tt/2LmZmKo
via
IFTTT
No comments:
Post a Comment