അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്; എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ വിമാനക്കൂലിക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ പൊടിച്ചത് 92 ലക്ഷം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്; എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ വിമാനക്കൂലിക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ പൊടിച്ചത് 92 ലക്ഷം

ന്യൂഡൽഹി: അഗസ്റ്റ് വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്ടർ ഇടപാടിലെ മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ വ്യോമസേന ഉദ്യോഗസ്ഥരുടെ വിമാനക്കൂലി വഹിച്ചിരുന്നതായി സിബിഐ. വിരമിച്ച രണ്ട് എയർഫോഴ്സ് ഉദ്യോഗസ്ഥരുടെ 2009-2013 കാലയളവിലെ വിമാനച്ചെലവുകൾ വഹിച്ചത് മിഷേലാണെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഉദ്യോഗസ്ഥർ യാത്ര ചെയ്തത്. 92 ലക്ഷം രൂപയാണ് മിഷേൽ ഇവർക്കായി ചെലവാക്കിയതെന്നും സിബിഐ കോടതിയെ അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ സിബിഐ തയ്യാറായില്ല. ക്രിസ്റ്റിയൻ മിഷേലിന്റെ സിബിഐ കസ്റ്റഡി കോടതി നാല് ദിവസത്തേക്ക് കൂടി നീട്ടി. മിഷേലിനെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി അഞ്ച് ദിവസത്തേക്ക് കൂടി വിട്ടുനൽകണമെന്നായിരുന്നു സിബിഐ വാദം. ഡിസംബർ നാലിനാണ് ദുബായിൽ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുൻപ്രധാനമന്ത്രിമാർ തുടങ്ങിയവർക്കു വേണ്ടി 12 വി.വി.ഐ.പി ഹെലികോപ്ടറുകൾ വാങ്ങാനായിരുന്നു മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അഗസ്ത വെസ്റ്റ്ലാൻഡുമായി കരാർ ഒപ്പിട്ടത്. 3600 കോടിരൂപയായിരുന്നു കരാർ തുക. കരാറിലെ മുഖ്യഇടനിലക്കാരനായിരുന്നു ബ്രിട്ടീഷുകാരനായ മിഷേൽ. ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്ലാൻഡ് മിഷേലിനെ ഉപയോഗിച്ചതെന്നാണ് ആരോപണം. content highlights:Christian Michel ,Christian Michel funded airfare of IAF officers, Augusta Westland Scam


from mathrubhumi.latestnews.rssfeed https://ift.tt/2A2p6XO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages