പുല്‍വാമ ഏറ്റുമുട്ടല്‍, കശ്മീര്‍ വീണ്ടും കലാപത്തിലേക്കോ, ഭയന്ന് കേന്ദ്രസര്‍ക്കാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

പുല്‍വാമ ഏറ്റുമുട്ടല്‍, കശ്മീര്‍ വീണ്ടും കലാപത്തിലേക്കോ, ഭയന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ജമ്മുകശ്മീർ വീണ്ടും സംഘർഷത്തിലേക്ക് പോകുമോയെന്ന ആശങ്കയിൽ സുരക്ഷാ ഏജൻസികൾ.പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷാ സേനയുടെ വെടിയേറ്റ് ഏഴു പ്രദേശവാസികൾ കൊല്ലപ്പെട്ടത് രാഷ്ട്രീയ അസംതൃപ്തി വർധിക്കാനിടയാക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. ഏറ്റുമുട്ടലിൽ നിന്ന് സുരക്ഷാസേനയെ പിന്തിരിപ്പിക്കാനെത്തിയ പ്രദേശവാസികളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നിലവിലുള്ള പിഡിപി-ബിജെപി സംഖ്യം വേർപിരിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ അസന്തുലിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. നാട്ടുകാർ മരിക്കാനിടയായത് രാഷ്ട്രീയമായി വിപരീതഫലം ഉളവാക്കിയേക്കാമെന്നാണ് കണക്കുകൂട്ടൽ. പിഡിപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാനുള്ള ബിജെപിയുടെ നീക്കം കൊണ്ടെത്തിച്ചത് ഗവർണറുടെ ഭരണത്തിലേക്കാണ്. സഖ്യം തകർന്നതിനെ തുടർന്ന് കഴിഞ്ഞ ആറുമാസക്കാലം പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ജമ്മു കശ്മീരിൽ നടന്നുവെങ്കിലും വിഫലമായി. അതിനിടെ സർക്കാർ രൂപീകരിക്കാൻ പിഡിപിയും നാഷണൽ കോൺഫറൻസും ശ്രമിച്ചെങ്കിലും ഗവർണർ സത്യപാൽ മാലിക നിയമസഭ പിരിച്ചുവിടുകയും ചെയ്തു. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൽ കീഴിലായി. കശ്മീരിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായ തരംഗം സൃഷ്ടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപിയും കോൺഗ്രസും. ഇതിനിടയിൽ ഭീകരരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയെ പിന്തിരിപ്പിക്കാനെത്തിയ പ്രദേശവാസികൾ വെടിയേറ്റ് മരിക്കാനിടയായത് നാട്ടുകാർ പ്രത്യേകിച്ച് യുവാക്കൾ സുരക്ഷാസേനയ്ക്കെതിരെ തിരിയാനിടയാകുമെന്ന് കേന്ദ്രസർക്കാരും സൈനിക നേതൃത്വവും ആശങ്കപ്പെടുന്നു. മുൻകാലത്തെ അപേക്ഷിച്ച് ഭീകരസംഘടനകളിലേക്കുള്ള കശ്മീർ യുവാക്കളുടെ ചേക്കേറ്റം ഈ ആശങ്ക ഇരട്ടിയാക്കുന്നു. 2019 ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയസ്ഥിരത ഉറപ്പു വരുത്താൻ സർക്കാരിനു കഴിഞ്ഞാൽ മാത്രമേ കശ്മീർ ജനതയെ പൂർണമായും ഒപ്പം നിർത്താൻ ഇന്ത്യയ്ക്ക് സാധിക്കുവെന്നാണ് വിലയിരുത്തൽ. Content Highlights: Pulwama Encounter, Security Agencies Worried about law and order situation


from mathrubhumi.latestnews.rssfeed https://ift.tt/2rEWuzq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages