അസം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മേല്‍കൈ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 15, 2018

അസം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മേല്‍കൈ

ഗുവാഹത്തി: അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഡിസംബർ അഞ്ചുമുതൽ ഒമ്പതുവരെ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയത് വ്യാഴാഴ്ചയാണ്. ബാലറ്റ് പേപ്പറിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ മൂന്നാം ദിനത്തിലേക്ക് കടന്നതോടെ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുന്നു.ആകെയുള്ള 21,990 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 17904 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോൾ 7,769 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചുവെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പറയുന്നത്. ഗ്രാമപഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തിൽ രണ്ടാമതെത്തിയ കോൺഗ്രസ് 5896 സീറ്റുകളുംബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് 1372 സീറ്റുകളും നേടി. ന്യൂനപക്ഷപാർട്ടിയായ എഐയുഡിഎഫ് 755 സീറ്റുകളും സ്വതന്ത്രരുൾപ്പെടെ മറ്റുകക്ഷികൾ 2,112 സീറ്റുകളും നേടി. ആകെയുള്ള 420 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 416 സീറ്റുകളുടെയും ഫലം പുറത്തുവന്നു. ഇതിൽ ബിജെപി 223 സീറ്റുകളാണ് സ്വന്തമാക്കിയത്. കോൺഗ്രസ് 139 സീറ്റുകളും എഐയുഡിഎഫ് 24, അസം ഗണ പരിഷത്ത് 18 എന്നിങ്ങനെയാണ് സീറ്റ് നില. അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തിലും ബിജെപി വ്യക്തമായ മേൽകൈ നേടി. 2199 സീറ്റുകളിൽ ഫലം അറിഞ്ഞ 1944 എണ്ണത്തിൽ ബിജെപി 910 സീറ്റുകളാണ് സ്വന്തമാക്കിയത്. കോൺഗ്രസ് 656, അസം ഗണ പരിഷത്ത 122, എഐയുഡിഎഫ് 122, മറ്റുള്ളവർ 167 എന്നിങ്ങനെയാണ് സീറ്റ് നില. 78571 സ്ഥാനാർഥികളാണ് ആകെ ജനവിധി തേടിയത്. ഇതിൽ 734 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിജെപി സഖ്യകക്ഷികളാണെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയും അസം ഗണ പരിഷത്തും സഖ്യമില്ലാതെ ഒറ്റയ്ക്കാണ് മത്സരിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പിൽ 82 ശതമാനം ആളുകൾ വോട്ട്ചെയ്തുവെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻെ കണക്കുകൾ പറയുന്നു. Content Highlights:Assam panchayat polls BJP emerged as big Winner


from mathrubhumi.latestnews.rssfeed https://ift.tt/2Lihxkl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages