ഹർത്താലിൽ ക്ഷീണിക്കാതെ അയ്യപ്പന്മാരുടെ പ്രവാഹം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 15, 2018

ഹർത്താലിൽ ക്ഷീണിക്കാതെ അയ്യപ്പന്മാരുടെ പ്രവാഹം

പമ്പ: ഹർത്താൽദിനത്തിൽ ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ പ്രവാഹം. രാവിലെ മുതൽ വൈകീട്ട് അഞ്ചുവരെ 63,612 പേരാണ് പമ്പവഴി പോയത്. രാവിലെ 11 മണി വരെ 46,000 പേർ എത്തിയെന്നാണ് കണക്ക്. പിന്നീട് വരവു കുറഞ്ഞു. പത്തനംതിട്ട, ചെങ്ങന്നൂർ, എരുമേലി, കോട്ടയം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. പമ്പയിൽനിന്ന് സ്പെഷ്യൽ സർവീസ് നടത്തി. വ്യഴാഴ്ച 63,999 പേരാണ് രാത്രി 12 വരെ എത്തിയത്. വെള്ളിയാഴ്ച രാവിലെ ദർശനം കഴിഞ്ഞ് ഇവർ തിരിച്ചിറങ്ങിയതോടെ പമ്പയും പരിസരവും നിറഞ്ഞു. ബസില്ലാതെ തീർഥാടകർ കുടുങ്ങി ''കാലെ എട്ടുമണിക്ക് ഇങ്ക വന്താച്ചേ. വരുമ്പത്താനെ ഹർത്താലെന്ന് തെരിഞ്ചത്. സായന്തരം വണ്ടി കെടയ്ക്കുമെന്ന് സൊല്ലിയിരിക്കത്. അതുവരെക്കും സാപ്പാടില്ലൈ... തണ്ണിയില്ലൈ... റൊമ്പ കഷ്ടം...'' -ശബരിമല ദർശനം കഴിഞ്ഞുമടങ്ങവേ ഹർത്താൽ ദിനത്തിൽ പത്തനംതിട്ടയിൽ കുടുങ്ങിപ്പോയ ചെങ്കോട്ട സ്വദേശി വിനോദിന്റെ വാക്കുകൾ. മലയിറങ്ങി വന്ന ഒട്ടേറെ അയ്യപ്പന്മാരാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെള്ളിയാഴ്ച കുടുങ്ങിയത്. ഇവരിൽ ഭൂരിഭാഗം തീർഥാടകരും മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കെ.എസ്.ആർ.ടി.സി. പത്തനംതിട്ട, ചെങ്ങന്നൂർ, എരുമേലി വഴി കോട്ടയം എന്നിവടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസ് നടത്തി. ഇവിടെനിന്ന് പിന്നീടുള്ള യാത്രയ്ക്ക് ബസ് കിട്ടാത്തത് തീർഥാടകരെ വലച്ചത്. ബസിനെ മാത്രം ആശ്രയിച്ചെത്തിയ അയ്യപ്പന്മാരാണ് പെരുവഴിയിലായത്. ഇവരിൽ ഏറിയ പങ്കും പുനലൂർ, ചെങ്കോട്ട, തെങ്കാശി, തേനി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. കടകൾ തുറക്കാത്തതും പ്രാഥമിക സൗകര്യങ്ങൾക്ക് ഇടമില്ലാത്തതും ദുരിതം ഇരട്ടിയാക്കി. ദർശനത്തിനെത്തിയവരും ഏറെ ബുദ്ധിമുട്ടി. കെ.എസ്.ആർ.ടി.സി. പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് പമ്പയിലേക്ക് പകൽ സർവീസ് നടത്തിയില്ല. ഇതോടെ ദർശനത്തിനെത്തിയവർ ഇടത്താവളങ്ങളിൽ പകൽ തങ്ങിയതിനു ശേഷം രാത്രിയോടെയാണ് പമ്പയിലേക്ക് തിരിച്ചത്. Content Highlights:kerala bjp hartal,sabarimala ayyappa devotees


from mathrubhumi.latestnews.rssfeed https://ift.tt/2CeEZvV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages