ക്രിസ്മസ് ആഘോഷിച്ച് ലോകം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

ക്രിസ്മസ് ആഘോഷിച്ച് ലോകം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍

തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി വിവിധ ദേവാലയങ്ങളിൽ പ്രാർഥനാചടങ്ങുകൾ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ മുഖ്യകാർമികത്വം വഹിച്ചു. ലളിതജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്നും പട്ടിണി കിടക്കുന്നവരെ മറക്കരുതെന്നും മാർപ്പാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും നിരവധി വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലും തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകൾ നടന്നു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ്പ് വർഗീസ് ചക്കാലക്കലുംകണ്ണൂർ ബർണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയും തിരുവനന്തപുരം പട്ടം സെന്റ്മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കത്തോലിക്ക ബാവയും പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.സൂസെപാക്യവും ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി സെന്റ് മേരീസ് കത്തീഡ്രലിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും പിറവി തിരുന്നാൾ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പാതിരാകുർബാനയിലും തിരുകർമ്മങ്ങളിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. content highlights:christmas celebrations are underway around the world and kerala, christmas celebration


from mathrubhumi.latestnews.rssfeed http://bit.ly/2EQQhZM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages