കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ ജോലിചെയ്യുന്ന കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ (സി.ഐ.എസ്.എഫ്.) ഉദ്യോഗസ്ഥരുടെ കൂടെ താമസിക്കുന്ന സ്ത്രീകളെക്കുറിച്ച് സി.ഐ.എസ്.എഫ്. വിവരങ്ങൾ ശേഖരിക്കും. സബ് ഇൻസ്പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.എസ.ഐ. യു.പി. സ്വദേശി വിശ്വജിത്ത് സിങ്ങിന്റെ വിമാനത്താവള പരിസരത്തെ താമസസ്ഥലത്താണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ രണ്ടുദിവസം മുൻപ് കണ്ടെത്തിയത്. ഒരു വർഷത്തിലേറെയായി ഇരുവരും ഒന്നിച്ച് താമസിക്കുന്നുണ്ട്. ഭാര്യയാണെന്നാണ് മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നത്. എന്നാൽ മരിച്ച യുവതിയുടെ പേരോ മേൽവിലാസമോ കൃത്യമായി പോലീസിന് നൽകാൻ വിശ്വജിത്ത് സിങ്ങിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സി.ഐ.എസ്.എഫ്. അധികൃതർ പറഞ്ഞു.യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് നൽകാൻ കഴിയാഞ്ഞത് സി.ഐ.എസ്.എഫിനും നാണക്കേടായി. സി.ഐ.എസ്.എഫ്. ജവാൻമാരിൽ വിവാഹംകഴിച്ചവർക്ക് മാത്രമാണ് ബാരക്കിന് പുറത്ത് താമസത്തിന് അനുമതി നൽകുന്നത്. ഉദ്യോഗസ്ഥരുടെ കൂടെ താമസിക്കുന്ന സ്ത്രീകളെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും സേനയുടെ കൈവശമില്ല. ഇതുകൂടി കണക്കിലെടുത്താണ് സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം വിലയിരുത്തി വിശ്വജിത്ത് സിങ്ങിനെതിരേ നടപടിയെടുക്കുമെന്നും സി.ഐ.എസ്.എഫ്. അധികൃതർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2DDtvmJ
via
IFTTT
No comments:
Post a Comment