'രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആഹ്വാനം ചെയ്തവരാണോ ഭക്തര്‍'- ചോദ്യവുമായി മല കയറുന്ന യുവതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

'രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആഹ്വാനം ചെയ്തവരാണോ ഭക്തര്‍'- ചോദ്യവുമായി മല കയറുന്ന യുവതി

ശബരിമല: ശരിയായ കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ആക്ടിവിസ്റ്റെന്നും മാവോയിസ്റ്റെന്നും മുദ്രകുത്തി ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകളെ ആട്ടിപ്പായിക്കുന്നത് ശരിയല്ലെന്ന് ദർശനത്തിനെത്തിയ യുവതി ബിന്ദു. ഭക്തിയോട് കൂടി മാലയിട്ട് കെട്ടുനിറച്ച് വന്ന ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കിൽ ആരെയാണ് നിങ്ങൾ ഭക്തരായി കാണുന്നതെന്ന് അറിയില്ല. രക്തം വീഴ്ത്തി അശുദ്ധരാക്കാൻ ആഹ്വാനം ചെയതവർ മാത്രമാണോ നിങ്ങൾക്ക് ഭക്തരെന്നും അവർ ചോദിച്ചു. ബിന്ദുവിനെയും കൂടെയെത്തിയ കനഗദുർഗയേയും അപ്പാച്ചിമേടിൽ പ്രതിഷേധക്കാർ തടഞ്ഞപ്പോൾ മാധ്യമപ്രവർത്തകരോടായിരുന്നു ബിന്ദുവിന്റെ പ്രതികരണം നിലവിൽ കേരള സർക്കാരിലും പോലീസിലും വിശ്വാസമുണ്ട്. മാധ്യമ പബ്ലിസിറ്റിക്കാണ് തങ്ങൾ വന്നതെന്ന് പറയുന്നവരെ ജനങ്ങൾ തിരിച്ചറിയും. തന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നവർ ഭക്തരുംഅല്ലാത്തവർ ഭക്തരല്ലെന്നുമാണ് പറയുന്നത്. ശാസ്താവിനെ ദർശിക്കാനാണ് തങ്ങൾ വന്നതെന്നും അവർ പറഞ്ഞു. അപ്പാച്ചിമേട്ടിൽ ഇവരെ തടഞ്ഞ പ്രതിഷേധക്കാരെ പമ്പയിൽനിന്ന് കൂടുതൽ പോലീസെത്തി മാറ്റിയ ശേഷം യാത്ര തുടരുകയാണ്. ഇവിടെ 144 പ്രഖ്യാപിച്ച സ്ഥലമാണ്. സമാധാനപരമായി നിയമപരമായിട്ടാണ് ദർശനത്തിന് പോകുന്നത്. രാജ്യത്തെ നിയമം നടപ്പാക്കണം, തുല്യത വേണം. സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കണം. ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രി വാക്കു തന്നതാണ്. അത് പാലിക്കണം. നിലയ്ക്കൽ പോലീസ് സുരക്ഷിതമായി ഞങ്ങളെ പമ്പ വരെ എത്തിച്ചു. എന്ത് പ്രതിഷേധമുണ്ടായാലും കയറും. അതിൽ ഒരു മാറ്റവുമില്ലെന്നും ഇരുവരും വ്യക്തമാക്കി.കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുർഗ എന്നിവരാണ് മലചവിട്ടുന്നത്. Content Highlights:sabarimala-bindu koyilandy-kanaga durga malappuram-devotees


from mathrubhumi.latestnews.rssfeed http://bit.ly/2EIbcNR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages