രാജ്യറാണി പുതുവർഷത്തിൽ സ്വതന്ത്ര തീവണ്ടിയാകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

രാജ്യറാണി പുതുവർഷത്തിൽ സ്വതന്ത്ര തീവണ്ടിയാകും

മലപ്പുറം: നിലമ്പൂർ-തിരുവന്തപുരം രാജ്യറാണി എക്സ്പ്രസ് പുതുവർഷത്തിൽ സ്വതന്ത്ര തീവണ്ടിയായി സർവീസ് നടത്തും. ഇതുസംബന്ധിച്ച നിർദേശത്തിന് റെയിൽവേ ബോർഡിന്റെ അനുമതിലഭിച്ചു. ഫയലിൽ റെയിൽവേ മന്ത്രിയുടെ ഒപ്പുകൂടി ലഭിച്ചാൽ പുതുവർഷത്തിൽ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്ന് പി.വി. അബ്ദുൽവഹാബ് എം.പി 'മാതൃഭൂമി'യോട് പറഞ്ഞു. സ്വതന്ത്രസർവീസ് ആരംഭിക്കുന്നത് മലബാറിലെ ഒട്ടേറെ യാത്രക്കാർക്ക് ആശ്വാസകരമാകും. രാജ്യറാണി സ്വതന്ത്ര തീവണ്ടിയാകുന്നതോടെ കൊച്ചുവേളിയിൽനിന്നാകും നിലമ്പൂരിലേക്ക് പുറപ്പെടുക. ഇപ്പോൾ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസിൽ ചേർത്താണ് ഷൊർണൂർ വരെ രാജ്യറാണി സർവീസ് നടത്തുന്നത്. ഷൊർണൂരിൽനിന്ന് അമൃത എക്സ്പ്രസിന്റെ 15 കോച്ചുകൾ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോകുകയാണിപ്പോൾ. എട്ടിനുപകരം 16 കോച്ചുകൾ കൊച്ചുവേളി-നിലമ്പൂർ രാജ്യറാണിയിലുണ്ടാകും. എ.സി. ടു ടയർ-1, എ.സി. 3 ടയർ-2, സെക്കൻഡ്ക്ലാസ് സ്ലീപ്പർകോച്ച് -7, ജനറൽ കമ്പാർട്ട്മെന്റ്-4, എസ്.എൽ.ആർ-2 എന്നിങ്ങനെയാകുമിത്. അമൃതയ്ക്കു മുൻപായി രാത്രി 10.15-ന് ആകും രാജ്യറാണി കൊച്ചുവേളിയിൽനിന്ന് പുറപ്പെടുക. മടക്കയാത്രയിലും അമൃതയ്ക്കു മുന്നിൽ രാവിലെ 6.10-ന് കൊച്ചുവേളിയിൽ എത്തിച്ചേരും. Content Highlights: Rajyarani express, Independent train, delinked from amritha express


from mathrubhumi.latestnews.rssfeed http://bit.ly/2BB3n9u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages