മുംബൈ: ആത്മഹത്യാപരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ജമ്മു കശ്മീരിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിൽ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയ സ്ഥിതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനുമായി ചർച്ചകൾക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. വാജ്പേയി ബാക്കിവെച്ചിടത്ത് നിന്ന് മോദി തുടങ്ങുമെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു. വിഘടനവാദി നേതാക്കളുമായി പോലും ചർച്ചനടത്തുന്നതിനെ പിന്തുണച്ച സാഹചര്യത്തിൽ മോദി അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിച്ചത്. വാജ്പേയി പ്രധാനമന്ത്രിയും എന്റെ പിതാവ് ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയുമായിരുന്ന 2002-2005 സുവർണകാലമായിരുന്നു. വാജ്പേയിക്ക് കിട്ടാതിരുന്ന ഭൂരിപക്ഷം മോദിക്കുണ്ടായിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോൾ മോദി കശ്മീരിന്റെ ആധിക്ക് പരിഹാരം കാണുമെന്നാണ് കരുതിയത്. പിഡിപിയുടെ അവസാനമായാലും കുഴപ്പമില്ല പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു. Content Highlights:Mehbooba Mufti,Alliance With BJP
from mathrubhumi.latestnews.rssfeed https://ift.tt/2Quuhdv
via
IFTTT
No comments:
Post a Comment