: ഇക്കൊല്ലം ജൂണിൽമാത്രം കേരളത്തിൽ ബലാത്സംഗത്തിനിരയാക്കിയത് 589 കുട്ടികളെ. ദിവസേന ശരാശരി 19 കുട്ടികൾ പീഡിപ്പിക്കപ്പെട്ടു. പത്തുവർഷത്തിനിടെ സംസ്ഥാനത്ത് കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനയുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരേ ചുമത്തുന്ന പോക്സോ കേസുകളിൽ മൂന്നിലൊന്നും ബലാത്സംഗവുമായി ബന്ധപ്പെട്ടാണ്. 2008-ൽ 215 കുട്ടികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞവർഷമിത് 1101 ആയി. ഈ വർഷം ഒക്ടോബർ വരെ 999. കൊലപാതകക്കേസുകളും തട്ടിക്കൊണ്ടുപോകൽ കേസുകളും കുറഞ്ഞുവരുമ്പോഴാണ് ബലാത്സംഗക്കേസുകൾ പേടിപ്പെടുത്തും വിധം ഉയരുന്നത്. വീടുകളിൽ സ്ത്രീകളും സുരക്ഷിതരല്ല സ്ത്രീകൾ കൂടുതൽ ഇരയാകുന്നത് ഗാർഹിക പീഡനത്തിനാണ്. ഭർത്താവും ബന്ധുക്കളുമാണ് ഇതിൽ പ്രതികളാകുന്നത്. 10 വർഷത്തെ ആകെ കണക്കുകൾ പരിശോധിച്ചാൽ ബലാത്സംഗക്കേസുകൾ ശരാശരി 15 ശതമാനത്തിന് അടുത്താണ്. കഴിഞ്ഞവർഷം സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത് 14,254 കേസുകളാണ്. ഇതിൽ ബലാത്സംഗ കേസുകൾ 1987. ഈ വർഷം ഓക്ടോബർ വരെ രജിസ്റ്റർ ചെയ്ത 11,302 കേസുകളിൽ ബലാത്സംഗങ്ങൾ 1645. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർഷം ആകെ കേസുകൾ ബലാത്സംഗം 2008 549 215 2009 589 235 2010 596 268 2011 1495 423 2012 1324 455 2013 1877 637 2014 2391 754 2015 2384 720 2016 2881 958 2017 3478 1101 2018 3278 999 (ഒക്ടോബർ വരെ) Content Highlights:pocso act in kerala
from mathrubhumi.latestnews.rssfeed https://ift.tt/2RWBJLa
via
IFTTT
No comments:
Post a Comment