ന്യൂഡൽഹി: അന്വേഷണ ഏജൻസികളുടെ നിരീക്ഷണാധികാരവും, പൊതുജനങ്ങളുടെ സ്വകാര്യതയ്ക്ക് മേലുള്ള അവകാശവും തമ്മിൽ കലഹിക്കുന്ന രണ്ട് വിഷയങ്ങളാണ്. ഇന്ത്യയിൽ അന്വേഷണ ഏജൻസികൾക്ക് ഏത് കമ്പ്യൂട്ടറിലും നിരീക്ഷണം നടത്താൻ സർക്കാർ അനുവാദം നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ നിരീക്ഷിക്കുവാൻ മൈക്രോസോഫ്റ്റിന്റെ ഫോട്ടോ ഡിഎൻഎ എന്ന സോഫ്റ്റ് വെയർ എല്ലാ സോഷ്യൽ മീഡിയാ സേവനദാതാക്കളും ഉപയോഗിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സിബിഐ. സിആർപിസി സെക്ഷൻ 91 അനുസരിച്ചാണ് നിർദേശം. പരിശോധനയ്ക്കായി സിബിഐ ചില ചിത്രങ്ങളും സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. അന്വേഷണ ആവശ്യത്തിനായി ഈ ചിത്രങ്ങൾ ഫോട്ടോ ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കണമെന്നാണ് നിർദേശം. പെട്ടെന്ന് തന്നെ പരിശോധന പൂർത്തിയാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ ചൂഷണം ചെയ്യും വിധമുള്ള ദൃശ്യങ്ങൾ കണ്ടെത്തുന്നതിനായി മാത്രം ഉപയോഗിക്കുന്ന ഈ സോഫ്റ്റ് വെയർ യൂറോപ്പിൽ വലിയ വിവാദ വിഷയമാണ്. കുട്ടികളോടുള്ള ചൂഷണം കണ്ടെത്താനെന്ന പേരിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന കോടിക്കണക്കിന് ചിത്രങ്ങൾ അനുമതിയില്ലാതെ പരിശോധിക്കുകയാണെന്നതാണ് യൂറോപ്യൻ യൂണിയൻ ഈ സോഫ്റ്റ് വെയറിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം. സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾ ഈ സോഫ്റ്റ് വെയറിന്റെ ഉപയോഗം അവസാനിപ്പിക്കണമെന്നും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നു. ഇത് പല മുൻനിര കമ്പനികളും പാലിക്കുന്നുണ്ട്. ഭീകരവാദ ഉള്ളടക്കങ്ങൾ കണ്ടെത്താനാണെങ്കിൽ പോലും ട്വിറ്റർ, മൈക്രോസോഫ്റ്റ്, യൂട്യൂബ്, ഫെയ്സ്ബുക്ക് പോലുള്ള സ്ഥാപനങ്ങൾ ഈ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അനുവദിക്കില്ല. ഈ സോഫ്റ്റ് വെയർ ഇന്ത്യയിൽ ഉപയോഗിക്കണമെന്ന നിർദേശമാണ് സിബിഐ കമ്പനികൾക്ക് നൽകിയിരിക്കുന്നത്. സിബിഐയുടെ നിർദേശം പാലിക്കണമെങ്കിൽ ഫോട്ടോ ഡിഎൻഎ സോഫ്റ്റ് വെയർ ഉപയോഗിച്ച് തങ്ങളുടെ ഉപയോക്താക്കളുടെ എല്ലാം ചിത്രങ്ങൾ കമ്പനികൾക്ക് നിരീക്ഷിക്കേണ്ടി വരും. ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാവുന്നുണ്ട്. അതേസമയം ഇത് സിബിഐയുടെ ഒരു നിർദേശം മാത്രമാണെന്നും അത് അംഗീകരിക്കണോ വേണ്ടയൊ തീരുമാനമെടുക്കാൻ കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. Content Highlights:CBI asks social media firms to use photo DNA software
from mathrubhumi.latestnews.rssfeed http://bit.ly/2VleKLD
via
IFTTT
No comments:
Post a Comment