തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് കാലത്ത് ശബരിലയിലേക്ക് സ്ത്രീകൾ വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു മന്ത്രിക്കും സ്ത്രീകൾ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ല. മന്ത്രിസഭയിലുള്ള ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചുള്ള നിലപാടുമാത്രമേ മന്ത്രിമാർക്കും സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ വരാനാഗ്രഹിക്കുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകും. കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് അക്രമികളാണെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:CM Pinarayi Vijayan,Kadakampally Surendran, Sabarimala Women Entry
from mathrubhumi.latestnews.rssfeed http://bit.ly/2LHh0bZ
via
IFTTT
No comments:
Post a Comment