മണ്ണിനടിയിലെ കോടികൾ വിലവരുന്ന ചന്ദനക്കുറ്റികൾ പുറത്തെടുക്കാൻ തീരുമാനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

മണ്ണിനടിയിലെ കോടികൾ വിലവരുന്ന ചന്ദനക്കുറ്റികൾ പുറത്തെടുക്കാൻ തീരുമാനം

മറയൂർ: മറയൂർ ചന്ദനക്കാടുകളിൽനിന്ന് മോഷ്ടാക്കൾ മുറിച്ചുകടത്തിയ ചന്ദനമരങ്ങളുടെ കുറ്റികൾ പിഴുതെടുത്ത് ചെത്തിയൊരുക്കി ഇ-ലേലത്തിൽ വെക്കാൻ വനം വകുപ്പ് തീരുമാനം. കോടികൾ വിലമതിക്കുന്ന 360 ചന്ദനക്കുറ്റികളാണ് പിഴുതെടുക്കുന്നത്. മറയൂർ സാൻഡൽ റിസർവിൽപ്പെട്ട നാച്ചിവയൽ ഒന്നും രണ്ടും മേഖലകളിൽനിന്നാണ് ചന്ദനക്കുറ്റികൾ എടുക്കുന്നത്.2000 മുതൽ ചന്ദനക്കാടുകളിൽനിന്ന്‌ മുറിച്ചുകടത്തിയ ചന്ദനമരത്തിന്റെ കുറ്റികൾ കേസ് തീരാതെ എടുക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം ഈ ചന്ദനക്കുറ്റികൾ മോഷ്ടാക്കൾ പിഴുതെടുത്ത് കടത്തുന്നത് വ്യാപകമായിരുന്നു. കോടികൾ വിലമതിക്കുന്ന ചന്ദനക്കുറ്റികൾ മണ്ണിനടിയിൽ കിടന്ന് നശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും മൂന്നു ചന്ദനക്കുറ്റികൾ നാച്ചിവയൽ ചന്ദനക്കാട്ടിലെ അമ്പലപ്പാറ ഭാഗത്തുനിന്ന്‌ പിഴുത് കടത്തിയിരുന്നു. വിവിധ മേഖലകളിൽ ആയിരത്തിലധികം കുറ്റികളാണ് നിലവിലുള്ളത്. സ്വകാര്യ, റവന്യൂ, കൈവശഭൂമികളിലായി നൂറുകണക്കിന് ചന്ദനവേരുകൾ വേറെയും ഉണ്ട്. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ദീപക് മിശ്ര മറയൂരിലെത്തി ചന്ദനക്കുറ്റികൾ പരിശോധിച്ചശേഷമാണ് 360 ചന്ദനക്കുറ്റികൾ പിഴുതെടുക്കാൻ അനുവാദം നൽകിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2T7wng5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages