കളക്ടറുടെ കാല്‍ക്കല്‍ വീഴുന്ന വീഡിയോ വൈറലായി; മധ്യപ്രദേശില്‍ കര്‍ഷകന് വൈദ്യുതി കണക്ഷന്‍ കിട്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 31, 2018

കളക്ടറുടെ കാല്‍ക്കല്‍ വീഴുന്ന വീഡിയോ വൈറലായി; മധ്യപ്രദേശില്‍ കര്‍ഷകന് വൈദ്യുതി കണക്ഷന്‍ കിട്ടി

ഭോപ്പാൽ: അജിത് ജാതവ് എന്ന കർഷകന് കൃഷിയുടെ ആവശ്യത്തിനായി വൈദ്യുതി കണക്ഷൻ ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നത് നാല് മാസം. കാത്തിരിന്നിട്ടും കാര്യം നടക്കാതെ വന്നപ്പോൾ നിസ്സഹായനായ അയാൾ ജില്ലാകളക്ടറോട് സഹായമഭ്യർഥിക്കാനെത്തി കാൽക്കൽ വീണു. അജിതിന്റെ നിസ്സഹായവസ്ഥയുടെ ദയനീയമായ വീഡിയോ ദൃശ്യം വൈറലായതോടെ അധികൃതർ നടപടികൾ ദ്രുതഗതിയിലാക്കി ഞായറാഴ്ച കണക്ഷൻ നൽകി. അജിതിന് കണക്ഷൻ നൽകിയതായി ഇലക്ട്രിസിറ്റി ജനറൽ മാനേജർ ആർ കെ അഗർവാൾ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ കൃഷക് അനുധാൻ യോജന പദ്ധതി പ്രകാരമാണ് അജിത് ഇതിനുള്ള അപേക്ഷ നൽകിയത്. വൈദ്യുതബന്ധം ലഭ്യമാകുന്നതിനുള്ള ഫീസടച്ചിട്ടും കണക്ഷൻ കിട്ടിയില്ലെങ്കിൽ പണം തിരികെ കിട്ടുന്നതിനേക്കാൾ സങ്കടം ജലസേചനമില്ലാതെ തന്റെ കൃഷി നശിക്കുന്നതാണെന്ന് കളക്ടറെ കാണാനെത്തിയ അജിത് വിളിച്ചു പറയുന്നുണ്ടായിരുന്നു. "ദയവായി പറയുന്നത് കേൾക്കൂ സഹോദരീ" എന്ന് പറയുന്ന അജിതിനെ അവഗണിച്ച് കളക്ടർ അനുഗ്രഹ് പി കാറിൽ കയറിപ്പോകുന്നത് വീഡിയയിൽ കാണാം. സംസ്ഥാന സഹകരണമന്ത്രി ഗോവിന്ദ് സിങ് ഇതിനെ കുറിച്ച് അന്വേഷണം നടത്തുകയും മുഖ്യമന്ത്രി കമൽ നാഥിനെ വിവരം ധരിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. സർക്കാരിന്റെ പ്രഥമലക്ഷ്യം കർഷകരുടെ ഉന്നമനമാണെന്നും അതിനാൽ അവർക്ക് ബുദ്ധിമുട്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Helpless MP Farmer Falls at Collectors Feet for Power Connection,Video Viral


from mathrubhumi.latestnews.rssfeed http://bit.ly/2s27Jlv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages