തിരുവനന്തപരും: വനിതാ മതിലുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമദൂരം എന്ന നിലപാട് ഇരട്ടത്താപ്പാണെന്നും ഏതിൽനിന്നെല്ലാമാണ് സമദൂരം പാലിക്കുന്നതെന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർഗീയതയ്ക്ക് എതിരെ നവോത്ഥാനത്തിനൊപ്പം ചേരലല്ലാതെ അതിനിടയിൽ ഒരു സമദൂരത്തിന്റെ ഇടമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഏതിൽനിന്നെല്ലാം സമദൂരം പാലിക്കുന്നു എന്നത് സ്വയം ചിന്തിക്കണം. ഇത്തരം നിലപാടിൽ ഇരട്ടത്താപ്പ് ഉണ്ട് എന്നാണ് സാധാരണക്കാർക്ക് മനസ്സിലാക്കാനാകുന്നതെന്നും പിണറായി പറഞ്ഞു. മരുമക്കത്തായ സമ്പ്രദായങ്ങൾ അടക്കമുള്ള അനാചാരങ്ങൾക്കെതിരെ മന്നത്ത് പത്മനാഭനെപ്പോലുള്ളവർ നടത്തിയ പ്രക്ഷോഭങ്ങൾ മറക്കാറായിട്ടില്ല. മന്നത്തിനേപ്പോലുള്ള സമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ ഇന്നും പ്രസക്തമാണ്. സുപ്രീം കോടതിയുടെ വിധിപോലും അംഗീകരിക്കുന്നില്ലെന്ന് പറയുന്നവർ ഭരണഘടനയേയും പൗരാവകാശങ്ങളെയും മതേതരത്വ മൂല്യങ്ങളെയുമാണ് നിഷേധിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് വർഗസമരത്തിന്റെ ഭാഗമല്ല എന്ന നിലപാട് ശരിയല്ല. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് വർഗസമരത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ വനിതാ മതിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാമതിൽ പോലൊരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഏതെങ്കിലുമൊരു സംഘടനയ്ക്ക അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ല. നവോത്ഥാന വിരുദ്ധരായി നവോത്ഥാനത്തിന്റെ ഭാഗമായ സംഘടനകൾക്ക് പെരുമാറാനാകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് അത്തരം സംഘടനകളിൽനിന്നുള്ളവരെല്ലാം വനിതാമതിലിൽ പങ്കെടുക്കും. ശബരിമലയിൽ സ്ത്രീകൾ പോകണോ വേണ്ടയോ എന്നതു മാത്രമല്ല വനിതാ മതിലിന്റെ വിഷയം. കൂടുതൽ വിശാലമായാണ് വനിതാ മതിൽ എന്ന ആശയത്തെ കാണേണ്ടത്. ശബരിമലയിൽ പുരുഷന് തുല്യമായ അവകാശം നൽകണമെന്ന കോടതി വിധി നടപ്പാക്കുന്നത് സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നമാണ്. ഈ സമത്വം എന്ന ആശയത്തിനുവേണ്ടിയാണ് വനിതാ മതിൽ തീർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിക്കും സ്ത്രീകൾ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ല. അങ്ങനെ ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ ജീവനക്കാർ അടക്കം എല്ലാവർക്കും വനിതാ മതിലിൽ പങ്കെടുക്കാൻ അവകാശമുണ്ട്. പങ്കെടുക്കുന്നവർക്കെതിരെ നടപടിയെടുക്കും എന്ന പ്രചരണം നടക്കുന്നുണ്ട്. എന്നാൽ പങ്കെടുക്കുന്നവർക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നും അമുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനരധിവാസ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Women Wall, Pinarayi Vijayan, NSS, Sabrimala Women Entry
from mathrubhumi.latestnews.rssfeed http://bit.ly/2VjQ8TJ
via IFTTT
Monday, December 31, 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സമദൂരം ഇരട്ടത്താപ്പ്; വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി
സമദൂരം ഇരട്ടത്താപ്പ്; വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment