പ്രതിഷേധം കനത്തു, യുവതികളുമായി പോലീസ് ആംബുലന്‍സില്‍ തിരിച്ചിറങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

പ്രതിഷേധം കനത്തു, യുവതികളുമായി പോലീസ് ആംബുലന്‍സില്‍ തിരിച്ചിറങ്ങി

ശബരിമല: ശബരിമല ദർശനത്തിനായി എത്തിയ യുവതികളെ ക്രമസമാധാന പ്രശ്നത്തെ തുടർന്ന് പോലീസ് തിരിച്ചിറക്കുന്നു. ദർശനം നടത്തുമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. ഇതിനിടെ കനക ദുർഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തങ്ങളെ ഇപ്പോൾ തിരിച്ചിറക്കുകയാണെങ്കിൽ തിരികെ എത്താൻ അവസരം ഒരുക്കണമെന്ന നിലപാടിൽ യുവതികൾ ഉറച്ച് നിന്നു. പോലീസ് അത്തരത്തിൽ ഉറപ്പ് നൽകിയകതായും യുവതികൾ പറഞ്ഞു.സ്പെഷ്യൽ ഓഫീസറുടെനേതൃത്വത്തിൽ ആംബുലൻസിലാണ് ഇവരെ തിരിച്ചിറക്കിയത്. കനത്ത പ്രതിഷേധങ്ങളെ തുടർന്ന് ചന്ദ്രാനന്ദൻ റോഡിൽ നിന്ന് ഇവർക്ക് മുന്നോട്ട് നീങ്ങാനായിരുന്നില്ല. രണ്ടു മണിക്കൂറോളം ഇവിടെ തുടർന്നിട്ടും പ്രതിഷേധം കൂടുതൽ രൂക്ഷമായതോടെയാണ് പോലീസ് ഇവരെ തിരിച്ചിറക്കിയത്. രാവിലെ ഏഴ് മണിയോടെയാണ് ഇവർ മലചവിട്ടി തുടങ്ങിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുർഗ എന്നിവരാണ് മലചവിട്ടാൻ എത്തിയത്.സ്വാമി അയ്യപ്പൻ റോഡ് വഴിയല്ല, മറിച്ച് പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവർ മലകയറിയിരുന്നത്. അരമണിക്കൂർ യാത്ര പിന്നിട്ടപ്പോൾ തന്നെ പ്രതിഷേധവും തുടങ്ങി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അപ്പാച്ചിമേട്ടിൽ അരമണിക്കൂറോളം പ്രതിഷേധക്കാർ യുവതികളെ തടഞ്ഞു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടരുകയായിരുന്നു. എന്നാൽ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് പ്രതിഷേധം കനത്തു. ചന്ദ്രാനന്ദൻ റോഡിൽ വരെ പോലീസിന് ഇവരെ എത്തിക്കാനായെങ്കിലും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ല. യുവതികളെ തിരിച്ചിറക്കുന്നതിനിടെയുണ്ടായ ഉന്തും തള്ളിലും മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തിരിച്ചിറക്കാൻ പോലീസ് തീരുമാനിച്ചതോടെ പ്രതിഷേധക്കാർ ആഹ്ലാദ പ്രകടനം നടത്തി. Content Highlights:sabarimala women entry, Kanaga Durga-bindu ammini


from mathrubhumi.latestnews.rssfeed http://bit.ly/2PXWzYH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages