കാന്‍സറാണെന്ന് കള്ളംപറഞ്ഞ് രണ്ടരക്കോടിയോളം സ്വന്തമാക്കി; ഇന്ത്യന്‍ വംശജയ്ക്ക് നാലുവര്‍ഷം തടവ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

കാന്‍സറാണെന്ന് കള്ളംപറഞ്ഞ് രണ്ടരക്കോടിയോളം സ്വന്തമാക്കി; ഇന്ത്യന്‍ വംശജയ്ക്ക് നാലുവര്‍ഷം തടവ്

ലണ്ടൻ: കാൻസറാണെന്ന് കള്ളം പറഞ്ഞ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിച്ച് 22 കോടിയിലധികം രൂപസ്വന്തമാക്കിയ ഇന്ത്യൻ വംശജയ്ക്ക് നാലുവർഷം തടവ്. ബ്രെയിൻ കാൻസറാണെന്ന് പറഞ്ഞാണ് ഇവർ പണം തട്ടിയത്. ജാസ്മിൻ മിസ്ട്രി (36) ക്കാണ് യു.കെ കോടതി തടവ് ശിക്ഷ വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം. ജാസ്മിൻ മിസ്ട്രി ഭർത്താവ് വിജയ് കറ്റേച്ചിയയോട് തനിക്ക് ക്യാൻസറാണെന്ന് പറഞ്ഞു. തെളിവായി ഡോക്ടർ അയച്ച വാട്സാപ്പ് മെസേജ് കാണിച്ചു. എന്നാൽ ഈ മെസേജ് മറ്റൊരു സിം ഉപയോഗിച്ച് ജാസ്മിൻ തന്നെ അയച്ചതാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. 2014 അവസാനത്തിൽ താൻ ബ്രെയിൻ കാൻസർ രോഗിയാണെന്നും ആറ് മാസം മാത്രമെ ആയുസുള്ളുവെന്നും മുൻ ഭർത്താവിനെയും ജാസ്മിൻ അറിയിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിൽ പോകണമെന്ന് ഡോക്ടർ പറഞ്ഞായുള്ള മറ്റൊരു വ്യാജ സന്ദേശവും ജാസ്മിൻ മുൻ ഭർത്താവിനെ കാണിച്ചു. ഏകദേശം 4.56 കോടി രൂപ വേണമെന്നും ജാസ്മിൻ ധരിപ്പിച്ചു. 2015 മുതൽ 2017 വരെയുള്ള വർഷം വർഷംകൊണ്ട് ഭർത്താവും കുടുംബവും സുഹൃത്തുക്കളും ചേർന്ന് തുടർ ചികിത്സയ്ക്കായി യുവതിയ്ക്ക് പണം നൽകി. ജാസ്മിൻ തന്റേതെന്ന പേരിൽ മുൻ ഭർത്താവിനെ കാണിച്ച ബ്രെയിൻ സ്കാനിന്റെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്ത് കണ്ടതോടെയാണ് കള്ളക്കഥ പൊളിയുന്നത്. മുൻ ഭർത്താവിന്റെ ഡോക്ടറായ സുഹൃത്ത് സ്കാൻ ഗൂഗിളിൽ നിന്നും എടുത്തതാണെന്ന് കണ്ടുപിടിച്ചു. ഇതേ സമയം ജാസ്മിൻ വ്യാജ സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്ന സിം ഭർത്താവ് വിജയ് കണ്ടെത്തി. സംഭവം പിടിക്കപ്പെട്ടതോടെ താൻ കള്ളം പറയുകയാണെന്ന് ജാസ്മിൻ സമ്മതിച്ചു. തുടർന്ന് 2017 നവംബറിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു ബന്ധുക്കളായ 20 പേരുൾപ്പെടെ 28 പേർ ജാസ്മിന് പണം നൽകിയിരുന്നു. ഇത് ഏകദേശം 22915940 രൂപ വരും. Content Highlight: Indian-origin woman jailed for faking cancer in UK


from mathrubhumi.latestnews.rssfeed https://ift.tt/2PF8Px0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages